കൊച്ചി : കേരളത്തിൽ വിവാദമായ ഹിജാബ് വിഷയത്തിൽ അഡ്വ വിമല ബിനുവിന്റെ ഇടപെടലിനെ പ്രശംസിച്ച് സുപ്രീം കോടതി അഭിഭാഷകനായ ഫാ. മനോജ് സെബാസ്റ്റ്യൻ ഉണ്ണിമാക്കൽ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. പള്ളുരുത്തിയിലെ സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ഒരു മുസ്ലിം വിദ്യാര്‍ത്ഥിനി ഹിജാബ് ധരിച്ചെത്തിയതിനെ തുടര്‍ന്ന് ക്ലാസിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതിരുന്ന സംഭവമാണ് എസ്ഡിപിഐയുടെയും സർക്കാരിന്റെയും ഇടപെടലിനെ തുടർന്ന് ചർച്ചയായത്.
ഹിജാബ് വിഷയം അമ്മയും കുഞ്ഞും പോലെ തീരേണ്ട പ്രശ്നമായിരുന്നെന്നും വർഗീയമാക്കിയത് എസ്ഡിപിഐ ആണെന്നും അതിന് വെള്ളവും വളവും കോരി ചൂട്ടു പിടിച്ചത് കേരള സർക്കാറാണെന്നും ഫാ. മനോജ് സെബാസ്റ്റ്യൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.

എന്നാൽ ഒരു ഭരണകൂടഭീകരതയും കേരളത്തിന്റെ മണ്ണിൽ അനുവദിക്കില്ലെന്നു പെണ്ണൊരുത്തി നെഞ്ചും വിരിച്ചു നിന്നങ്ങു വിളിച്ചു പറഞ്ഞ കാഴ്ചയാണ് കേരളം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. ഇവിടെ കേരളത്തിന്റെ മതേതര മണ്ണിൽ മതങ്ങളില്ലാ, മനുഷ്യരെ ഉള്ളുവെന്നും, ഇവിടെ ഭരണകൂടഭീകരത അനുവദിക്കില്ല എന്നും വർഗീയത ആളിക്കത്തിച്ചു വോട്ടാക്കി മാറ്റാൻ സർക്കാരിനെ അനുവദിക്കില്ല എന്നും സ്കൂളിന്റെ അഭിഭാഷകയായ വിമല ബിനു
നെഞ്ചും വിരിച്ചു നിന്ന് വിളിച്ചു പറഞ്ഞുവെന്നും ഫാ. മനോജ് സെബാസ്റ്റ്യൻ കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
ഒരു SDPI (POpular front agenda)യും, ഒരു ഭരണകൂടഭീകരതയും കേരളത്തിന്റെ മണ്ണിൽ അനുവദിക്കില്ലെന്നു പെണ്ണൊരുത്തി നെഞ്ചും വിരിച്ചു നിന്നങ്ങു വിളിച്ചു പറഞ്ഞ കാഴ്ചയാണ് കേരളം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്.....
കൃത്യമായ പ്ലാനിങ് നടത്തി, കൃത്യമായElection agenda യോടു കൂടിയാണ് SDPI (POpular front banned in india through UAPA) കാര്യങ്ങൾ നിക്കിയത് എന്ന് തോന്നുന്നു. ഒരു അമ്മയും കുഞ്ഞും പോലെ തീരേണ്ട പ്രശ്നം ഇത്രമാത്രം വർഗിയമാക്കിയത് എസ്ഡിപിഐ ക്കാർ തന്നെ ആണെന്ന് പറയാതെ വയ്യ
അതിനു വെള്ളവും വളവും കോരി ചൂട്ടു പിടിച്ചത് കേരള സർക്കാർ...... ഇതാണ് യഥാർത്ഥ ഭരണകൂടഭീകരത.....
സുപ്രീം കോടതിയിലെ 4 ജഡ്ജിമാർ വർഷങ്ങൾക്കു മുമ്പ് ഇവിടെ ഭരണകൂടഭീകരതഎന്ന് പത്ര സമ്മേളനം നടത്തി വിളിച്ചു പറയേണ്ടി വന്ന ഗതികേടു മലയാളികളെ ഒന്ന് കൂടി ഓർമിപ്പിക്കാം.....
അതു തന്നെയാണ് ഈ കേസിലും ചെയ്യേണ്ടി വന്നത്.......
എന്താണ് ആ സ്കൂളിൽ നടന്നത് എന്ന് അഭിഭാഷകക്ക് പൊതുജനത്തെ അറിയിക്കേണ്ടി വന്നു....
Social justice Enablers ആണ് അഭിഭാഷകർ...
അതാണ് ഇവിടെയും സംഭവിച്ചത്......
പിന്നെ case പിൻ വലിക്കേണ്ടി വന്നത് കൃത്യമായ തെളിവുകൾ CCTV ധ്രുശ്യങ്ങൾ അടക്കം കോടതിക്ക് മുമ്പാകെ ഹാജരാക്ക പെട്ടപ്പോൾ ആണ്.......

Hijab വിഷയത്തിൽ indian കോടതികൾ മാത്രമല്ല International കോടതികൾ, 20 നു മുകളിൽ രാജ്യങ്ങൾ ഹിജാബ് നിരോധിച്ചു കഴിഞ്ഞതിന്റെ list അടക്കം കോടതിയിൽ വന്നപ്പോൾ മറുഭാഗം അഭിഭാഷകനു മനസ്സിലായി മുന്നോട്ടു കോടതിയിൽ ഒരിഞ്ചു വക്കാൻ പറ്റില്ലല്ലോ എന്ന്.......
മാത്രമല്ല Government ന്റെ ഭാഗവും ഒരു രക്ഷയുമില്ലാതെ adv Vimala യുടെ കേസിലെ pleadings നു മറുപടി ഇല്ലാതെ നിൽക്കേണ്ടി വന്നു........
വാർത്തകൾ വളച്ചൊടിക്കുന്ന മാധ്യമങ്ങൾക്കെതിരെയും Contempt of courts Act പ്രകാരം നടപടി ആവശ്പ്പെട്ടുകൊണ്ടുള്ള Pleadings ആയിരുന്നു ഹൈകോടതിയിൽ സമർപ്പിച്ചതിനാൽ Hijab വിഷയത്തിൽ തൊട്ടാൽ പൊള്ളുമെന്ന് മുഖ്യധാരാ മാധ്യമങ്ങൾ അടക്കം മനസ്സിലാക്കിയതിനാൽ പതുക്കെ മിണ്ടാതെ ആ വിഷയം അറിഞ്ഞിട്ടേയില്ല എന്ന മട്ടിൽ പിൻതിരിഞ്ഞു........
ഇവിടെ കേരളത്തിന്റെ മതേതര മണ്ണിൽ മതങ്ങളില്ലാ,
മനുഷ്യരെ ഉള്ളുവെന്നും,
ഇവിടെ ഭരണകൂടഭീകരത അനുവദിക്കില്ല എന്നും
വർഗീയത ആളിക്കത്തിച്ചു വോട്ടാക്കി മാറ്റാൻ സർക്കാരിനെ അനുവദിക്കില്ല എന്നും വിളിച്ചു പറഞ്ഞു നെഞ്ചും വിരിച്ചു നിന്ന പെണ്ണൊരുത്തി 🔥🔥🔥
Big salute 👌👌👌
* കേസിലെ pleadings വായിച്ചാൽ അറിയാം എത്ര മനോഹര മായൊരു Drafting ലൂ ടെയാണ് എതിരാളികളുടെ മർമ്മത്തു കൊടുത്തു എതിരാളികളെ നിശബ്‍ദരാക്കിയതെന്നു... 👌