ന്യൂഡൽഹി:ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയിൽ നടക്കുന്ന സകല ഭീകര വാദ പ്രവർത്തനങ്ങളുടെയും ഉസ്താദായ ജെയ്ഷെ മുഹമ്മദ് തലവൻമസൂദ് അസറിന് അടിപറ്റി. ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങളുടെ ബുദ്ധികേന്ദ്രമായ അസർ തന്നെ ഇന്ത്യൻ പ്രത്യാക്രമണത്തിൽ നടുങ്ങിയിരിക്കുകയാണ്.
വാളെടുത്തവൻ വാളാൽ തീരുമെന്ന ചൊല്ലുപോലെ മതഭീകരനും പാക്കിസ്ഥാൻ്റെ കണ്ണിലുണ്ണിയുമായ അസറിൻ്റെ ചിറകുകൾ അരിഞ്ഞു വീഴ്ത്തിയിരിക്കുകയാണ് ഇന്ത്യൻ സൈന്യം. യുദ്ധം കൊടുമ്പിരി കൊള്ളുകയാണെങ്കിൽ അസറിനെ കാലപുരിക്ക് അയക്കാൻ ഒരുങ്ങുകയാണ് സൈന്യം. ഭീകരതയുടെ പേരിൻ ആയിരങ്ങളെ കൊന്നുതള്ളിയ അസർതന്‍റെ പത്ത് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതിന് കണ്ണീർ വാർക്കുകയാണ്.
കാലം കാത്തുവെച്ച കാവ്യനീതിയാണ്ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ ഇപ്പോൾ അനുഭവിക്കുന്നത്. ഭീരുവായ മോദി നിരപരാധികളായ തന്റെ കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും ലക്ഷ്യം വെച്ചുവെന്ന് മസൂദ് അസർ ഇന്ത്യൻ പ്രധാനമന്ത്രിയെ കുറ്റം പറഞ്ഞ് വിലപിക്കുകയാണ്.
'തന്റെ കുടുംബത്തിലെ പത്ത് പേര്‍ കൊല്ലപ്പെട്ടു. അഞ്ച് കുട്ടികള്‍, എന്റെ മൂത്ത സഹോദരി, സഹോദരി ഭര്‍ത്താവ്, ശിഷ്യന്‍, അനന്തരവും ഭാര്യയും ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.
ഭീരുവായ മോദി നിരപരാധികളായ തന്റെ കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും ലക്ഷ്യം വെച്ചുവെന്നാണ് ഇസ്ലാമിക ഭീകരതയുടെ പേരിൽ ആളുകളെ ബോംബ് വെച്ചും വെടിയുണ്ടയാലും മതത്തിൻ്റെ പേരിൽ കൊല്ലുന്ന അസറിൻ്റെ വിലാപങ്ങൾ. എന്നാൽ കരയുന്നതിനിടെയിൽ
തനിക്ക് ഖേദമോ നിരാശയോ യില്ലെന്ന് ഭീകരൻ പറയുന്നു. തന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഞാനും ചേരുമായിരുന്നു. പക്ഷേ സര്‍വ്വശക്തനായ അല്ലാഹുവിനെ കാണാനുള്ള സമയം മാറ്റിവയ്ക്കാന്‍ കഴിയുന്നതല്ല. ഞങ്ങളുടെ വീട്ടില്‍ നാല് കുട്ടികള്‍ ഉണ്ടായിരുന്നു.
അവര്‍ക്ക് ഏഴ് മുതല്‍ മൂന്ന് വയസ്സ് വരെയായിരുന്നു പ്രായം. നാലുപേരും ഒരുമിച്ചാണ് സ്വര്‍ഗത്തിലേക്ക് പോയത്. ഇപ്പോള്‍ അവരുടെ മാതാപിതാക്കള്‍ ഒറ്റപ്പെട്ടു. അവരുടെ വേര്‍പാടിന് അല്ലാഹു നിശ്ചയിച്ച സമയം ഇതായിരുന്നു. ഇനി ആരും കരുണ പ്രതീക്ഷിക്കരുതെന്നും അസർ പറയുന്നു. കാറ്റ് വിതച്ചു കൊടുങ്കാറ്റ് കൊയ്തെടുത്തിരിക്കുകയാണ് അസർ ' അതുകൊണ്ടുതന്നെ വരും ദിനങ്ങൾ ഈ ഭീകരൻ്റെ ദിനങ്ങളും എണ്ണപ്പെട്ടേക്കാം.