ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ ഒരു ഭീകരനെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റു. അതിര്‍ത്തി മേഖലയില്‍ നിന്നും പാക്കിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരനെയും സൈന്യം പിടികൂടി.ജമ്മു കശ്‌മീർ പൊലീസ് പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങള്‍ നല്‍കിയതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
തുടർന്ന് ഇന്ത്യൻ സൈന്യവും ജമ്മു കശ്‌മീർ പൊലീസും സിആർപിഎഫും സംയുക്തമായി തെരച്ചില്‍ ആരംഭിച്ചു. ഇതിനിടെ ഭീകരര്‍ വെടിയുതിര്‍ത്തതോടെ സൈന്യം തിരിച്ചടിക്കുകയും ഒരു ഭീകരനെ കൊലപ്പെടുത്തുകയും ചെയ്‌തു.
മേഖലയില്‍ ഇനിയും ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്നും ഓപ്പറേഷൻ തുടരുകയാണെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. “സംശയാസ്‌പദമായ പ്രവർത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ജാഗ്രത പുലർത്തിയ സൈനികർ വന മേഖലയില്‍ തെരച്ചില്‍ ആരംഭിച്ചു, ഇതിനിടെ തീവ്രവാദികള്‍ വെടിയുതിർത്തു. തുടർന്ന് ശക്തമായ വെടിവയ്‌പുണ്ടായി. ഒരു തീവ്രവാദിയെ വധിക്കുകയും ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.