ചോറിനൊപ്പം കഴിക്കാൻ മത്തങ്ങ എരിശ്ശേരി തയ്യാറാക്കിയാലോ ​​​​​​​

03:22 PM Aug 19, 2025 | AVANI MV

ചേരുവകൾ
അര കിലോഗ്രാം മത്തങ്ങ
100 ഗ്രാം വൻപയർ
1 ചെറിയ തേങ്ങ (ചിരകിയത്)
4 പച്ചമുളക്
4 വറ്റൽ മുളക്
2 ഇതൾ കറിവേപ്പില
1 ചുവന്നുള്ളി
1 സ്പൂൺ കടുക്
കാൽ സ്പൂൺ ജീരകം
ആവശ്യത്തിന് വെളിച്ചെണ്ണ
ആവശ്യത്തിന് ഉപ്പ്

തയ്യാറാക്കുന്ന വിധം
മത്തങ്ങ തൊലി കളഞ്ഞ് ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വേവിച്ച് ഉടച്ചെടുക്കുക.

പയർ വേവിച്ചതും ചിരകിയ തേങ്ങയുടെ കാൽ ഭാഗവും ജീരകകവും ഉള്ളിയും ചേർത്ത് മിക്സിയിൽ അരച്ച് കറിയിൽ ചേർത്ത് തിളപ്പിച്ച് വെള്ളം വറ്റിച്ചെടുക്കുക.

ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പിലയും വറ്റൽമുളകും മൂപ്പിക്കുക.

ശേഷം ബാക്കി തേങ്ങ ചിരകിയത് അതിലിട്ട് ഇളക്കി ചുവന്നുവരുമ്പോൾ കറിയിൽ ചേർത്തിളക്കി കുറച്ചുനേരം അടച്ചുവച്ച ശേഷം ഉപയോഗിക്കാം.