+

ആലപ്പുഴയിൽ എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ

ആലപ്പുഴയിൽ എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ

ഹരിപ്പാട്: ഹരിപ്പാട് എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ. കരുവാറ്റ സ്വദേശികളായ സിന്ധുഭവനിൽ ഗുരുദാസ്(20), പുത്തൻപുരയിൽ ആദിത്യൻ(20) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പൊലീസും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്നും 19 ഗ്രാം എംഡിഎംഎ ആണ് പൊലീസ് കണ്ടെടുത്തത്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാന്റ് തുടങ്ങിയ പ്രധാനപ്പെട്ട പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

അതേസമയം ഉത്സവ സീസൺ പ്രമാണിച്ച് വിൽപ്പനയ്ക്കായി ലഹരി വസ്തുക്കൾ കൊണ്ടുവരുന്നതായി ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഹരിപ്പാട് റെയിൽവേ സ്റ്റേഷൻ റോഡിൽ വാട്ടർ ടാങ്കിന് സമീപം വെച്ചാണ് ഇരുവരും പിടിയിലാകുന്നത്. പ്രതികൾ കേരളത്തിന് പുറത്ത് നിന്നും ലഹരി വസ്തുക്കൾ നാട്ടിലെത്തിച്ച് കച്ചവടം നടത്തിവരികയായിരുന്നു.

Trending :
facebook twitter