വയനാട്ടിൽ 80 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ എക്സൈസ് പിടിയിൽ

07:05 PM Dec 26, 2024 | AVANI MV

വയനാട്: 80 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ എക്സൈസ്  പിടിയിൽ. 50 ലക്ഷം രൂപയോളം വില വരുന്ന എംഡിഎംഎയാണ് എക്സൈസ് പിടിച്ചെടുത്തത്. 

അഖിൽ, സലാഹുദ്ദീൻ എന്നിവരാണ് പിടിയിലായത്. തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ കാർ പരിശോധനയ്ക്കിടെയായിരുന്നു എംഡിഎംഎ വേട്ട. ബാംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്നു മയക്കുമരുന്നെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.