+

40 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

 40 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ .ബെംഗളൂരുവിൽ നിന്നും ലഹരിയെത്തിച്ച് തിരുവനന്തപുരത്ത് വിൽപ്പന നടത്തിയിരുന്ന യുവാവ് എക്സൈസ് പിടിയിലായത്. തൃശൂർ സ്വദേശിയായ ഫഹാസ്(27) ആണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നും നാഗർകോവിൽ വഴി എത്തിയ ഇയാളെ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംഗ്ഷന് സമീപത്തുനിന്നും ആണ് എക്സൈസ് പിടികൂടിയത്. 

തിരുവനന്തപുരം:  40 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ .ബെംഗളൂരുവിൽ നിന്നും ലഹരിയെത്തിച്ച് തിരുവനന്തപുരത്ത് വിൽപ്പന നടത്തിയിരുന്ന യുവാവ് എക്സൈസ് പിടിയിലായത്. തൃശൂർ സ്വദേശിയായ ഫഹാസ്(27) ആണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നും നാഗർകോവിൽ വഴി എത്തിയ ഇയാളെ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംഗ്ഷന് സമീപത്തുനിന്നും ആണ് എക്സൈസ് പിടികൂടിയത്. 

രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരാഴ്ചയായി ഇയാൾക്കായി തെരച്ചിൽ നടക്കുകയായിരുന്നുവെന്നാണ് നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാ‍ൾക്കെതിരെ 60 കിലോ കഞ്ചാവ് കടത്തിയ കേസിൽ ഹൈദരാബാദ് കോടതിയിലും എംഡിഎംഎ വിൽപ്പന നടത്തിയതിന് പൂവാർ പൊലീസ് സ്റ്റേഷനിലും കേസുകളുണ്ട്. നേരത്തെ തൃശൂരിൽ ടാക്സി സർവീസ് നടത്തിയിരുന്നയാൾ പിന്നീട് ലഹരി മരുന്ന് വിൽപ്പനയിലേക്ക് കടക്കുകയായിരുന്നെന്ന് എക്സൈസ് വിശദമാക്കുന്നത്.

facebook twitter