+

വയനാട്ടിൽ 4.41 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

വയനാട്ടിൽ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ.4.41 ഗ്രാം എംഡിഎംഎ ആണ് ഇരുവരിൽ നിന്നുമായി പിടിച്ചെടത്ത്.നഗരത്തിന് സമീപം ലക്കിടിയിൽ പുലർച്ചെ വാഹന പരിശോധന നടത്തുകയായിരുന്നു സർക്കിൾ ഇൻസ്‌പെക്ടർ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സർക്കിളിലെയും,


കൽപ്പറ്റ: വയനാട്ടിൽ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ.4.41 ഗ്രാം എംഡിഎംഎ ആണ് ഇരുവരിൽ നിന്നുമായി പിടിച്ചെടത്ത്.നഗരത്തിന് സമീപം ലക്കിടിയിൽ പുലർച്ചെ വാഹന പരിശോധന നടത്തുകയായിരുന്നു സർക്കിൾ ഇൻസ്‌പെക്ടർ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സർക്കിളിലെയും, റെയിഞ്ചിലെയും ഉദ്യോഗസ്ഥരും വയനാട് എക്‌സൈസ് ഇന്റലിജൻസ് വിഭാഗവും. വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ യുവാവും യുവതിയും മാത്രമുള്ള കാറും കൽപ്പറ്റ ഭാഗത്തേക്കായി എത്തി. നിർത്താൻ ആവശ്യപ്പെട്ട് വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെ തന്നെ വാഹനത്തിലുണ്ടായിരുന്നവർ പരുങ്ങലിലായി. ഇതോടെ വനിത ഉദ്യോഗസ്ഥരടക്കം കാറിനുള്ളിൽ വിശദമായി പരിശോധന തുടങ്ങി.

 കോഴിക്കോട് അരീക്കോട് ഷഹൽ വീട്ടിൽ ഷാരൂഖ് ഷഹിൽ (28) തൃശ്ശൂർ ചാലക്കുടി കുരുവിളശ്ശേരി കാട്ടിപ്പറമ്പിൽ വീട്ടിൽ ഷബീന ഷംസുദ്ധീൻ എന്നിവരാണ് പിടിയിൽ ആയത്. ഇവരുടെ കാറും കസ്റ്റഡിയിലെടുത്തു. എക്‌സൈസ് ഇൻസ്‌പെക്ടർ ജി ജിഷ്ണു, പ്രിവന്റീവ് ഓഫീസർമാരായ പി കൃഷ്ണൻകുട്ടി, കെ എം അബ്ദുൽ ലത്തീഫ്, എ എസ് അനീഷ്, പി ആർ വിനോദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി മുഹമ്മദ് മുസ്തഫ, സാദിഖ് അബ്ദുള്ള, വികെ. വൈശാഖ്, എം വി പ്രജീഷ്, ഇബി അന, ഇ ബി, സാദിഖ് അബ്ദുള്ള വനിത എക്‌സൈസ് ഓഫീസറായ കെ.വി. സൂര്യ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

facebook twitter