
ദേശീയ നേതൃത്വമായുള്ള കൂടിക്കാഴ്ച്ചക്കായി പി വി അന്‍വര്‍ ഇന്ന് ബംഗാളിലെത്തും. രണ്ട് ദിവസം കൊല്‍ക്കത്തയില്‍ തുടരുന്ന പി വി അന്‍വര്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായും തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുമായും കൂടിക്കാഴ്ച്ച നടത്തും.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനം, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്, സംഘടന വിപുലീകരണം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രചാരണത്തിനായി തൃണമൂലിന്റെ ദേശീയ നേതാക്കളെ എത്തിക്കാനുള്ള ശ്രമത്തിലാണ് പിവി അന്‍വര്‍. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവുമായി നിശ്ചയിച്ച പി വി അന്‍വറിന്റെ കൂടിക്കാഴ്ച്ചയില്‍ ദേശീയ നേതൃത്വത്തിന്റെ കൂടി നിര്‍ദ്ദേശ പ്രകാരമായിരിക്കും പി വി അന്‍വര്‍ നിലപാട് സ്വീകരിക്കുക.