+

മേക്കുന്ന് ബൈക്ക് അപകടത്തിൽ പരുക്കേറ്റ വയോധികൻ മരണമടഞ്ഞു

മേക്കുന്ന് സേട്ടു മുക്കിൽ ബൈക്ക് അപകടത്തിൽ പരുക്കേറ്റ വയോധികൻ ചികിത്സയ്ക്കിടെ മരണമടഞ്ഞു.പെരിങ്ങത്തൂർ ഉണ്യൻകടവ് റോഡിലെ തയ്യുള്ളതിൽ സുലൈമാനാ (73)ണ് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.


പാനൂർ : മേക്കുന്ന് സേട്ടു മുക്കിൽ ബൈക്ക് അപകടത്തിൽ പരുക്കേറ്റ വയോധികൻ ചികിത്സയ്ക്കിടെ മരണമടഞ്ഞു.പെരിങ്ങത്തൂർ ഉണ്യൻകടവ് റോഡിലെ തയ്യുള്ളതിൽ സുലൈമാനാ (73)ണ് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.പെരിങ്ങത്തൂരിലെ പരേതരായ തയ്യുള്ളതിൽ കുഞ്ഞബ്ദുല്ലയുടെയും കൊല്ലത്തിൻറെ വിട നബീസുവിൻറെയും മകനാണ്. 

ഭാര്യ: സുബൈദ (പെട്ടിപാലം). മക്കൾ: സുഹൈൽ സുലൈമാൻ (കുവൈത്ത് കെ.എം.സി.സി കൂത്തുപറമ്പ് മണ്ഡലം മുൻ സെക്രട്ടറി), ഫുആദ് സുലൈമാൻ(കുവൈത്ത്), സുൽഫിത്ത്, ഷസ്മി (വിദ്യാർഥി). മരുമക്കൾ: സലീം (മേക്കുന്ന്), ജുവൈരിയ (പുതിയറോഡ്), ഫാത്തിമ ഫഷ്ന (പെരിങ്ങത്തൂർ).സഹോദരങ്ങൾ:അബ്ദുൽ ലത്തീഫ് (ഖത്തർ), നാസർ നീലസാന്ദ്ര ( എ.ഐ.കെ.എം.സി.സി ട്രഷറർ), റഹീം (ബംഗളൂരു)
 

facebook twitter