സഹോദരിയോട് ലൈംഗികാതിക്രമം നടത്തിയ സുഹൃത്തിനെ കൊന്ന് കുഴിച്ചു മൂടി യുവാവ്. പ്രതിയായ വെങ്കട്ട് സുബ്രഹ്‌മണ്യത്തെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്കട്ടിന്റെ മാനസികവെല്ലുവിളി നേരിടുന്ന സഹോദരിയെയായിരുന്നു പീഡനത്തിനിരയാക്കിയത്.
രാമനാഥപുരം വെണ്‍മണി നഗറില്‍ സംഭവം നടന്നത്.
നംബുരാജനെന്ന വെങ്കട്ടിന്റെ സുഹൃത്തായിരുന്നു കൊല്ലപ്പെട്ടത്. മാര്‍ച്ച് 30 മുതല്‍ നംബുരാജിനെ കാണാനില്ലായിരുന്നു. അന്വേഷണം പുരോഗമിക്കവെയാണ് മൃതദേഹം കിട്ടിയത്. ചോദ്യം ചെയ്യലില്‍ വെങ്കട്ട് കുറ്റമേറ്റ് പറയുകയായിരുന്നു.
Trending :