+

പത്തു ശതമാനം വളര്‍ച്ചയും 4238 കാറുകളുടെ വില്‍പ്പനയുമായി മെഴ്സിഡസ് ബെന്‍സ് ഇന്ത്യയ്ക്ക് ; ഒന്നാം പാദത്തില്‍ എക്കാലത്തേയും ഏറ്റവും മികച്ച നേട്ടം

ഈ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ പത്തു ശതമാനം വളര്‍ച്ചയും 4238 കാറുകളുടെ വില്‍പ്പനയുമായി മെഴ്സിഡസ് ബെന്‍സ് ഇന്ത്യ എക്കാലത്തേയും മികച്ച നേട്ടം കൈവരിച്ചു.


കൊച്ചി: ഈ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ പത്തു ശതമാനം വളര്‍ച്ചയും 4238 കാറുകളുടെ വില്‍പ്പനയുമായി മെഴ്സിഡസ് ബെന്‍സ് ഇന്ത്യ എക്കാലത്തേയും മികച്ച നേട്ടം കൈവരിച്ചു. ഏറ്റവും ഉയര്‍ന്ന ആഡംബര വിഭാഗം കാറുകളുടെ മികച്ച വില്‍പ്പനയോടെയാണ് ഈ നേട്ടം കൈവരിക്കാനായത്. സമ്പദ്ഘടനയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍, വിദേശ നാണ്യ രംഗത്തെ ചാഞ്ചാട്ടങ്ങള്‍, വിപണിയിലെ വിലക്കയറ്റം തുടങ്ങിയ  വെല്ലുവിളികള്‍ മറികടന്നാണ് മെര്‍സിഡസ് ബെന്‍സ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.

 ബെന്‍സിന്റെ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന എസ്‌യുവിക്ക് ഡൈനാമിക് സ്വഭാവം നല്‍കിക്കൊണ്ട് ജിഎല്‍എസ് എഎംജി ലൈന്‍ ആഡംബര എസ്‌യുവിയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ജിഎല്‍എസ് 450എഎംജി ലൈന്‍ 1.4 കോടി രൂപയിലും ജിഎല്‍എസ് 450ഡി എഎംജി ലൈന്‍ 1.43 കോടി രൂപയിലുമാണ് അവതരിപ്പിച്ചിട്ടുള്ളത്.

 എക്കാലത്തേയും ഏറ്റവും മികച്ച പ്രകടനവുമായി പത്തു ശതമാനം വളര്‍ച്ച രേഖപ്പെടുത്തിക്കൊണ്ടാണ് മെഴ്സിഡസ് ബെന്‍സ് നടപ്പു സാമ്പത്തിക വര്‍ഷത്തിനു തുടക്കം കുറിച്ചതെന്ന് മെഴ്സിഡസ് ബെന്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ സന്തോഷ് അയ്യര്‍ പറഞ്ഞു. തങ്ങളുടെ കാറുകളോട്, പ്രത്യേകിച്ച് ഉയര്‍ന്ന വിഭാഗം ആഡംബര കാറുകളോടും ബിഇവി വിഭാഗത്തോടുമുള്ള ജനങ്ങളുടെ താല്‍പര്യമാണ് ഈ വളര്‍ച്ചയ്ക്ക് പിന്നില്‍. എക്സ്‌ക്ലൂസീവായ ആഡംബര വാഹനങ്ങള്‍, ഹൈപര്‍ പേഴ്സണലൈസേഷന്‍ തുടങ്ങിയവയിലുള്ള താല്‍പര്യം ഇവിടെ പ്രകടമാണ്. മുന്‍നിര ആഡംബര വിഭാഗം കൂടുതല്‍ വികസിപ്പിക്കാനുളള പ്രവര്‍ത്തനങ്ങളാണ് ജിഎല്‍എസ് എഎംജി ലൈന്‍ അവതരിപ്പിച്ചതിലൂടെ കാണുന്നത്. വലിയ ആഡംബര എസ്‌യുവികളുടെ വിഭാഗത്തിപ്പെട്ട 16,000ലേറെ വാഹനങ്ങളാണ് ഇന്ത്യന്‍ നിരത്തുകളിലൂടെ സഞ്ചരിക്കുന്നത്. ഈ രംഗത്തെ കമ്പനി പുനര്‍ നിര്‍വചിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 എസ് ക്ലാസ്, മെഴ്സിഡസ് മേബാ നൈറ്റ് സീരീസ്, ജി 580 ഇക്യു സാങ്കേതിക വിദ്യയുമായുള്ള ജി 580, ഇക്യൂഎസ് എസ്‌യുവി, ഐതിഹാസിക മോഡലായ എഎംജി ജി 63 തുടങ്ങിയവയ്ക്കുള്ള ശക്തമായ ഡിമാന്റോടെ ഉയര്‍ന്ന ആഡംബര വിഭാഗത്തിലെ വില്‍പന 20 ശതമാനമാണ് വളര്‍ന്നിട്ടുള്ളത്. അടുത്തിടെ അവതരിപ്പിച്ച എഎംജി ജിടി 63 പ്രോയുടെ ഈ വര്‍ഷത്തേക്കുള്ള മുഴുവന്‍ കാറുകളും ഇതിനകം വിറ്റു തീര്‍ന്നു.

 സി ക്ലാസ്, ഇ ക്ലാസ് എല്‍ഡബ്ല്യൂബി സെഡാനുകള്‍, ജിഎല്‍സി, ജിഎല്‍ഇ എസ്‌യുവി തുടങ്ങിയവ അടങ്ങുന്ന കോര്‍ വിഭാഗത്തിനും ശക്തമായ പ്രതികരണമാണു ലഭിക്കുന്നത്. ഉയര്‍ന്നു വരുന്ന ഉപഭോക്തൃ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി എന്‍ട്രി വിഭാഗം ആഡംബര കാറുകളിലും മികച്ച സംവിധാനങ്ങളാണ് മെഴ്സിഡസ് ബെന്‍സ് അവതരിപ്പിക്കുന്നത്. ആകെ വില്‍പനയുടെ എട്ടു ശതമാനമെന്ന നിലയില്‍ മെഴ്സിഡെസ് ബെന്‍സിന്റെ ബിഇവി വിഭാഗം ഒന്നാം ത്രൈമാസത്തില്‍ 157 ശതമാനം വളര്‍ച്ചയും കൈവരിച്ചിട്ടുണ്ട്.  
 

Mercedes-Benz India reports 10% growth, sells 4238 cars; best-ever Q1 performance

facebook twitter