വിവാഹമോചന വാര്‍ത്തകളില്‍ പ്രതികരിച്ച് മിഷേല്‍ ഒബാമ

08:29 AM May 04, 2025 |


മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായുള്ള വിവാഹമോചന വാര്‍ത്തകളില്‍ വ്യക്തത വരുത്തി മിഷേല്‍ ഒബാമ. സഹോദരന്‍ ക്രെയ്ഗ് റോബിന്‍സണിനൊപ്പം അവതാരകന്‍ സ്റ്റീവന്‍ ബാര്‍ട്ട്‌ലെറ്റ് നടത്തിയ 'ഇന്‍ മൈ ഒപീനിയന്‍' പോഡ്കാസ്റ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. 'എന്റെ ഭര്‍ത്താവുമായി എനിക്ക് പ്രശ്നങ്ങളുണ്ടെങ്കില്‍, എല്ലാവരും അതിനെക്കുറിച്ച് അറിയും', എന്നായിരുന്നു മിഷേല്‍ തമാശരൂപേണ നടത്തിയ പ്രതികരണം.

വിവാഹം തനിക്കും ഒബാമയ്ക്കും വളരെ കഠിനമായ ഒന്നാണെന്നും മിഷേല്‍ കൂട്ടിച്ചേര്‍ത്തു. ഇവര്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ താന്‍ ഒബാമയ്‌ക്കൊപ്പം പോഡ്കാസ്റ്റ് ചെയ്തേനെയെന്നായിരുന്നു ക്രെയ്ഗ് പറഞ്ഞത്. 'അങ്ങനെയെന്തെങ്കിലും ഉണ്ടായാല്‍ അവന്‍ അതറിയു'മെന്ന് ക്രെയ്ഗിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് മിഷേല്‍ തുടര്‍ന്നു.

'എന്റെ ഭര്‍ത്താവിന്റെയും ഞങ്ങളുടെ ബന്ധത്തിന്റെയും ഭംഗി എന്തെന്നാല്‍, ഞങ്ങള്‍ രണ്ടാളും ഒരിക്കലും അതില്‍ നിന്ന് പിന്മാറാന്‍ പോകുന്നില്ല എന്നതാണ്, കാരണം ഞങ്ങള്‍ക്ക് പരസ്പരം അറിയാം,' അവര്‍ പറഞ്ഞു. മിഷേല്‍ ഒബാമയും ബരാക്ക് ഒബാമയും വിവാഹബന്ധം വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ കുറച്ചുകാലമായി പ്രചരിക്കുന്നുണ്ട്. പൊതുഇടങ്ങളിലും രാഷ്ട്രീയ പരിപാടികളിലുമുള്ള മിഷേല്‍ ഒബാമയുടെ അസാന്നിധ്യമായിരുന്നു ഇതിനുപിന്നില്‍