ഒമാനിലെ മുസാണ്ടം ഉപദ്വീപിന്റെ തെക്കു ഭാഗത്ത് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 4.40ന് നേരിയ ഭൂചലനം രേഖപ്പെടുത്തി. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റിയോളജിയുടെ നാഷണല്‍ സീസ്മിക് നെറ്റ്വര്ക് നല്കുന്ന വിവരങ്ങള്‍ അനുസരിച്ച് 4.6 തീവ്രത രേഖപ്പെടുത്തിയ ഈ ചലനത്തിന്റെ ആഴം വെറും അഞ്ചുകിലോമീറ്ററായിരുന്നു.
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്ക് നേരിയ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടെങ്കിലും രാജ്യത്ത് ഇത് കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.