ചേരുവകൾ
പാല്- 3 കപ്പ്
പഞ്ചസാര അരക്കപ്പ്
ചൈന ഗ്രാസ് -20 ഗ്രാം
വെള്ളം
ഫ്രഷ് ക്രീം -ഒന്നര കപ്പ്
വാനില എസൻസ്
ക്രഷ് ചെയ്ത ബദാം
തയ്യാറാക്കുന്ന വിധം
ആദ്യം പാൽ തിളപ്പിക്കാം അതിനായി കാലിന് ഒരു പാനിലേക്ക് ഒഴിച്ച് പഞ്ചസാര ചേർത്ത് തിളപ്പിക്കുക, പാട കെട്ടാതിരിക്കാൻ ആയി ഇളക്കിക്കൊണ്ടിരിക്കണം, മറ്റൊരു പാനിൽ ചൈനാഗ്രാസ് കുതിർത്തത് തിളപ്പിച്ച് അലിയിച്ച് എടുക്കുക, ഇതിലെ തിളച്ച പാലിലേക്ക് ഒഴിച്ചു കൊടുക്കാം, കൂടെ മിൽക്ക് ക്രീമും ഒഴിക്കണം, ഇനി കയ്യെടുക്കാതെ കുറച്ച് സമയം ഇളക്കിക്കൊണ്ടിരിക്കണം, പത്തോ പതിനഞ്ചോ മിനിറ്റ് കഴിയുമ്പോൾ തീ ഓഫ് ചെയ്തു ചൂടാറാനായി മാറ്റിവയ്ക്കാം, ചൂട് പോയി കഴിയുമ്പോൾ ഇതിനെ ഒരു ഗ്ലാസ് ട്രേയിലേക്ക് ഒഴിച്ചു കൊടുക്കാം, മുകളിലായി ക്രഷ് ചെയ്ത ബദാമും ചേർത്ത് ഫ്രിഡ്ജിൽ വയ്ക്കുക ഒരു മണിക്കൂറിനു ശേഷം മുറിച്ചെടുത്ത് കഴിക്കാം