തയ്യാറാക്കാം മിനി ഊത്തപ്പം

10:25 AM Dec 06, 2025 | Neha Nair

തയ്യാറാക്കുന്ന വിധം 

മിനി ഊത്തപ്പം എങ്ങനെ തയാറാക്കുമെന്ന് നോക്കാം.

ദോശമാവിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് കലക്കി വയ്ക്കാം. ഇത്തിരി കാരറ്റും സവാളയും മല്ലിയിലയും പൊടിയായി അരിഞ്ഞു വയ്ക്കാം. ദോശക്കല്ല് ചൂടാകുമ്പോൾ എണ്ണ തടവി കൊടുക്കാം. ശേഷം സ്പൂൺ കൊണ്ട് മാവ് കോരി ഒഴിക്കാം. 

ദോശ പരത്തേണ്ട ആവശ്യമില്ല. മാവിന് മുകളിലേക്ക് പൊടിയായി അരിഞ്ഞ കാരറ്റും സവാളയും മല്ലിയിലയും ചേർക്കാം. മുകളിൽ ആവശ്യത്തിനുള്ള നെയ്യും ചേർത്ത് മറിച്ചിട്ടും വേവിക്കാം. മിനി ഊത്തപ്പം മൊരിഞ്ഞ് വരും. വീട്ടിൽ ഇഡ്ഡലിപൊടി ഉണ്ടെങ്കിൽ വെളിച്ചെണ്ണ ചേർത്ത് പൊടി യോജിപ്പിച്ച് മിനി ഊത്തപ്പത്തിന് ഒപ്പം കഴിക്കാം. എളുപ്പത്തിൽ തയാറാക്കാം ഈ ഊത്തപ്പം.