കാസർകോട് : പൊതുവിദ്യാഭാസം സംരക്ഷിക്കപ്പെടണമെന്നതാണ് സര്‍ക്കാര്‍ നയമാണെന്നും പൊതുവിദ്യാഭാസ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുമെന്നും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പൊതുപരീക്ഷകളില്‍ നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളെയും വിദ്യാലയങ്ങളെയും അനുമോദിക്കാന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജില്ലയില്‍ നിന്നും ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ അംഗമായ മാളവികയെയും ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ നിത ലക്ഷ്മിയെയും ചടങ്ങില്‍ മന്ത്രി അനുമോദിച്ചു. തുടര്‍ന്ന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയ വിദ്യലയങ്ങളും ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 1195 നു മുകളില്‍ മാര്‍ക്ക് വാങ്ങിയ കുട്ടികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള ആദ്യ നാലു വിദ്യാലയങ്ങളും ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ഏറ്റവും കൂടുതല്‍ വിജയ ശതമാനം ഉള്ള ആദ്യ അഞ്ചു സര്‍ക്കാര്‍, എയ്ഡഡ് വിദ്യലയങ്ങളും മന്ത്രിയില്‍ നിന്ന് അനുമോദനങ്ങള്‍ ഏറ്റുവാങ്ങി.
കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ജില്ലാ പഞ്ചായത്തു പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ അധ്യക്ഷ വഹിച്ചു. കാസര്‍കോട് മുനിസിപ്പാലിറ്റി ചെയര്‍ പെര്‍സണ്‍ അബ്ബാസ് ബീഗം, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ കെ.ശകുന്തള, ജില്ല പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ എം.മനു, ജില്ല പഞ്ചായത്ത് മെമ്പര്‍മാരായ സി.ജെ സജിത്ത്, ജോമോന്‍ ജോസ്, ജാസ്മിന്‍ കബീര്‍, ഹയര്‍ സെക്കണ്ടറി റീജിയണല്‍ ഡെപ്യുട്ടി ഡയറക്ടര്‍ പി.എക്എസ് ബിയാട്രീസ് മരിയ, എ.ഡി.വി.എച്ച്.സി ഇ.ആര്‍ ഉദയകുമാരി, എസ്.എസ്.കെ ജില്ല കോര്‍ഡിനേറ്റര്‍ വി.എസ് ബിജുരാജ് ,വിദ്യകിരണം ജില്ല പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ടി.പ്രകാശന്‍, ഹയര്‍സെക്കന്‍ഡറി ജില്ല കോര്‍ഡിനേറ്റര്‍ സി.വി അരവിന്ദാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ ജില്ലാ വിദ്യാഭാസ ഉപ ഡയറക്ടര്‍ ടി.വി മധുസൂദനന്‍ സ്വാഗതവും ജില്ല പഞ്ചായത്ത് സെക്രടറി എസ്.ശ്യമലക്ഷ്മി നന്ദിയും പറഞ്ഞു.