+

ഓണവിപണിയിൽ സർക്കാർ നടത്തുന്നത് മാതൃകാപരമായ ഇടപെടൽ: മന്ത്രി ജി ആർ അനിൽ

മാതൃകാപരമായ  ഇടപെടലിലൂടെ ഈ ഓണക്കാലത്തും ജനങ്ങൾക്ക് വിലക്കയറ്റത്തിൻ്റെ നേരിയ സമ്മർദ്ദം പോലും ഇല്ലാതെ ന്യായവിലയ്ക്ക് അവശ്യവസ്തുക്കൾ ലഭ്യമാക്കാനുള്ള സാഹചര്യം ഒരുക്കാൻ സർക്കാരിന് കഴിഞ്ഞെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  ജി ആർ അനിൽ. നെടുമങ്ങാട് ടൗൺഹാളിൽ സംഘടിപ്പിച്ച ഓണച്ചന്ത ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം : മാതൃകാപരമായ  ഇടപെടലിലൂടെ ഈ ഓണക്കാലത്തും ജനങ്ങൾക്ക് വിലക്കയറ്റത്തിൻ്റെ നേരിയ സമ്മർദ്ദം പോലും ഇല്ലാതെ ന്യായവിലയ്ക്ക് അവശ്യവസ്തുക്കൾ ലഭ്യമാക്കാനുള്ള സാഹചര്യം ഒരുക്കാൻ സർക്കാരിന് കഴിഞ്ഞെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  ജി ആർ അനിൽ. നെടുമങ്ങാട് ടൗൺഹാളിൽ സംഘടിപ്പിച്ച ഓണച്ചന്ത ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ വിലക്കയറ്റത്തിനുള്ള സാധ്യത രാജ്യത്തെ ഏറ്റവും ഉയർന്ന തോതിലാണ്. വിലക്കയറ്റത്തിൻ്റെ സമ്മർദ്ദമില്ലാതെ  ജനങ്ങൾക്ക് സാധനങ്ങൾ വാങ്ങാനാകുന്ന സപ്ലൈകോയുടെ സേവനം വലുതാണ്. വിദൂര ഗ്രാമങ്ങളിൽ നേരിട്ട് എത്തുന്ന 'സഞ്ചരിക്കുന്ന ഓണച്ചന്ത'കൾക്ക് ഇതിനോടകം വലിയ സ്വീകാര്യതയാണ് പൊതുജനങ്ങളിൽ നിന്ന് ലഭിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ്റെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള ഓണച്ചന്ത നെടുമങ്ങാട് മുനിസിപ്പൽ ടൗൺഹാളിൽ പ്രവർത്തിക്കുന്ന സപ്ലൈകോ പീപ്പിൾസ് ബസാറിലാണ് നടക്കുന്നത്. ചടങ്ങിൽ നെടുമങ്ങാട് നഗരസഭാ ചെയർപേഴ്‌സൺ സി എസ് ശ്രീജ ആധ്യക്ഷത വഹിച്ചു. കൗൺസിലർ സിന്ധുകൃഷ്‌ണകുമാർ,  കെ.പി.പ്രമോഷ്, പാട്ടത്തിൽ ഷെരീഫ് എന്നിവർ പങ്കെടുത്തു.

facebook twitter