+

ഓണം; കൂടുതല്‍ സർവീസുകളുമായി കൊച്ചി മെട്രോയും വാട്ടർ മെട്രോയും

ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് കൂടുതല്‍ സർവീസുകളുമായി കൊച്ചി മെട്രോയും വാട്ടർ മെട്രോയും. സെപ്റ്റംബര്‍ രണ്ടുമുതല്‍ നാലുവരെയാണ് സ്പെഷ്യല്‍ സർവ്വീസുകള്‍ പ്രഖ്യാപിച്ചത്

കൊച്ചി: ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് കൂടുതല്‍ സർവീസുകളുമായി കൊച്ചി മെട്രോയും വാട്ടർ മെട്രോയും. സെപ്റ്റംബര്‍ രണ്ടുമുതല്‍ നാലുവരെയാണ് സ്പെഷ്യല്‍ സർവ്വീസുകള്‍ പ്രഖ്യാപിച്ചത്.

കൊച്ചി മെട്രോയില്‍ ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നും അവസാന സര്‍വീസ് രാത്രി 10.45നായിരിക്കും. തിരക്കുള്ള സമയങ്ങളില്‍ ആറു സര്‍വീസുകള്‍ അധികമായി നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. വാട്ടർ മെട്രോയും തിരക്കുള്ള സമയങ്ങളില്‍ അധിക സർവീസുകള്‍ നടത്തുമെന്ന് അറിയിച്ചു.

10 മിനിറ്റ് ഇടവിട്ട് ബോട്ടുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ രണ്ടുമുതല്‍ ഏഴുവരെ ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ഹൈക്കോടതിയിലേക്ക് രാത്രി 9വരെ സര്‍വീസ് നടത്താനാണ് തീരുമാനമായിരിക്കുന്നത്.

facebook twitter