+

കരുനാഗപ്പള്ളി താലൂക്ക്തല അദാലത്ത് അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളില്‍ പരിഹാരം ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചുറാണി

അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങളില്‍ പരിഹാര നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് അദാലത്തുകളുടെ ലക്ഷ്യമെന്ന് ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി

കൊല്ലം : അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങളില്‍ പരിഹാര നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് അദാലത്തുകളുടെ ലക്ഷ്യമെന്ന് ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കരുനാഗപ്പള്ളി താലൂക്ക്തല അദാലത്ത് ലോര്‍ഡ്‌സ് പബ്ലിക് സ്‌കൂളില്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 

ഭൂരിപക്ഷം പരാതികളിലും നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. അദാലത്തില്‍ പരിഗണിക്കാന്‍ കഴിയാത്ത വിഷയങ്ങളില്‍ നിശ്ചിത സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. തുടര്‍ന്ന് മുന്‍ഗണന റേഷന്‍ കാര്‍ഡ് വിഭാഗത്തിലേക്ക് മാറ്റിയ 75 റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. 348 പരാതികളാണ്   ഓണ്‍ലൈനായി ലഭിച്ചത്. അദാലത്ത് വേദിയിലും പുതിയ പരാതികള്‍ സ്വീകരിക്കും.

ഉദ്ഘാടന പരിപാടിയില്‍ സി ആര്‍ മഹേഷ് എം.എല്‍.എ അധ്യക്ഷനായി. എം.എല്‍.എമാരായ ഡോ. സുജിത് വിജയന്‍പിള്ള, കോവൂര്‍ കുഞ്ഞുമോന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ എസ് കല്ലേലിഭാഗം, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ പടിപ്പുര ലത്തീഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സന്തോഷ് തുപ്പാശേരില്‍, ഗീത കുമാരി, സബ് കലക്ടര്‍ നിഷാന്ത് സിഹാര, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മിനിമോള്‍ നിസാം, ബിന്ദു വിജയകുമാര്‍, ഒ മിനിമോള്‍, ബി ശ്രീദേവി, തങ്കച്ചി പ്രഭാകരന്‍, എസ് സിന്ധു, വി സദാശിവന്‍, കെ രാജീവന്‍, ഐ ജയചിത്ര, അഡ്വ. സുരേഷ്‌കുമാര്‍, യു. ഉല്ലാസ്, എ. ഡി. എം. ജി. നിര്‍മല്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Trending :
facebook twitter