+

ക്ഷീരമേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ നടപ്പാക്കും: മന്ത്രി ജെ. ചിഞ്ചുറാണി

പാലുത്പാദനത്തില്‍ കേരളം സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായാണ് ക്ഷീരമേഖലയിലും വാതില്‍പടിക്കലേക്കുള്ള സേവനങ്ങള്‍ എത്തിക്കുന്ന പദ്ധതി നടപ്പിലാക്കിയതെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. 

കൊല്ലം : പാലുത്പാദനത്തില്‍ കേരളം സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായാണ് ക്ഷീരമേഖലയിലും വാതില്‍പടിക്കലേക്കുള്ള സേവനങ്ങള്‍ എത്തിക്കുന്ന പദ്ധതി നടപ്പിലാക്കിയതെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. 

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് തുടരുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഭാഗമായി മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പുകള്‍ സംയുക്തമായി സംഘടിപ്പിച്ച ‘പാല്‍ ഉല്‍പാദനത്തിന് നൂതന സാങ്കേതികവിദ്യകള്‍' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാലിസംരക്ഷണവുമായി ബന്ധപ്പെട്ട അറിയിപ്പുകളും സേവനങ്ങളും ഓണ്‍ലൈനിലൂടെ ലഭ്യമാക്കുന്നരീതി കൂടുതല്‍ വികസിപ്പിക്കുമെന്നും കാലാനുസൃതമായ മാറ്റങ്ങള്‍ മേഖലയില്‍ അനിവാര്യമാണെന്നും  മന്ത്രി കൂട്ടിച്ചേര്‍ത്തു.

മൃഗക്ഷേമ ബോര്‍ഡ് അംഗം ആര്‍ വേണുഗോപാല്‍ ക്ലാസ്സെടുത്തു. എല്‍ എം ടി സി കൊട്ടിയം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. കെ. ജി പ്രദീപ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എ.എല്‍ അജിത്, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് മഹേഷ് നാരായണന്‍, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഷീബ പി ബേബി, ജില്ലാ വെറ്റിനറി കേന്ദ്രം ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ .എസ് പ്രമോദ്, ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ എ. അനീഷ തുടങ്ങിയവര്‍ പങ്കെടുത്തു.
 

facebook twitter