+

സ്ത്രീ മുന്നേറ്റത്തില്‍ കേരളം മുന്‍പന്തിയില്‍ : മന്ത്രി മുഹമ്മദ് റിയാസ്

സ്ത്രീ മുന്നേറ്റത്തില്‍ കേരളം മുന്‍പന്തിയിലാണെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള സ്റ്റേറ്റ് കണ്‍സ്ട്രഷന്‍ കോര്‍പ്പറേഷന്‍ സിഎസ്ആര്‍ ഫണ്ടുപയോഗിച്ച് ബേപ്പൂര്‍ ഗവ. ഫിഷറീസ് സ്‌കൂളില്‍ നിര്‍മിച്ച 'ഇടം' സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനവും ഫ്യൂച്ചര്‍ പദ്ധതിയുടെ ഭാഗമായി 100


കോഴിക്കോട് :സ്ത്രീ മുന്നേറ്റത്തില്‍ കേരളം മുന്‍പന്തിയിലാണെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള സ്റ്റേറ്റ് കണ്‍സ്ട്രഷന്‍ കോര്‍പ്പറേഷന്‍ സിഎസ്ആര്‍ ഫണ്ടുപയോഗിച്ച് ബേപ്പൂര്‍ ഗവ. ഫിഷറീസ് സ്‌കൂളില്‍ നിര്‍മിച്ച 'ഇടം' സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനവും ഫ്യൂച്ചര്‍ പദ്ധതിയുടെ ഭാഗമായി 100 സൈക്കിളുകളുടെ വിതരണവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് ഉള്‍പ്പെടെ എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് മികച്ച പരിഗണനയാണ് കേരള സര്‍ക്കാര്‍ നല്‍കുന്നതെന്നും ബേപ്പൂര്‍ മണ്ഡലത്തിലെ എട്ട് സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികള്‍ക്കായി 'ഇടം' ഒരുക്കിയെന്നും മന്ത്രി പറഞ്ഞു.

കോര്‍പ്പറേഷന്‍ നഗരാസൂത്രണ ചെയര്‍പേഴ്‌സണ്‍ കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോഓഡിനേറ്റര്‍ ഡോ. എ കെ അബ്ദുല്‍ ഹക്കീം, വാര്‍ഡ് കൗണ്‍സിലര്‍ എം ഗിരിജ ടീച്ചര്‍, എസ്ബിഐ റീജ്യണല്‍ മാനേജര്‍ വിജിത്ത് രാജഗോപാലന്‍, കെഎസ്‌സിസി മാനേജര്‍ ജമാല്‍ മുഹമ്മദ്, കൗണ്‍സിലര്‍മാരായ കൊല്ലരത്ത് സുരേഷ്, ടി കെ ഷമീന, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി അനീഷ്, പിടിഎ പ്രസിഡന്റ് കെ പി സ്വപ്ന, സ്‌കൂള്‍ വികസന സമിതി വര്‍ക്കിങ് ചെയര്‍മാന്‍ കെ വി മുസ്തഫ, പ്രവീണ്‍കുമാര്‍, പ്രിന്‍സിപ്പല്‍ എ അരുണ്‍, പ്രധാനാധ്യാപിക പി യമുന എന്നിവര്‍ സംസാരിച്ചു.

'ഫ്യൂച്ചര്‍' സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ വിവിധ സ്‌കൂളുകളില്‍ 8, 9, 10 ക്ലാസുകളില്‍ പഠിക്കുന്ന തെരഞ്ഞെടുത്ത 100 വിദ്യാര്‍ഥിനികള്‍ക്കാണ് എസ്ബിഐ സിഎസ്ആര്‍ ഫണ്ടുപയോഗിച്ച് സൈക്കിള്‍ നല്‍കിയത്. മണ്ഡലത്തിലെ ഭിന്നശേഷി പരിപാലന സ്ഥാപനങ്ങള്‍ക്കായി 25 വീല്‍ ചെയറുകള്‍, 10 സ്‌കൂളുകള്‍ക്ക് സാനിറ്ററി ഇന്‍സിനറേറ്റര്‍ എന്നിവയുടെ വിതരണവും നടന്നു.

സ്ത്രീകള്‍ക്ക് മാത്രമായി ആധുനിക സൗകര്യങ്ങളോടുകൂടിയ വിശ്രമ മുറിയാണ് 'ഇടം'. 365 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ വരാന്ത, വിശ്രമമുറി, 2 ശുചിമുറികള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് കട്ടിലുകളും കസേരകളും വാട്ടര്‍ പ്യൂരിഫയര്‍, നാപ്കിന്‍ ഇന്‍സിനറേറ്റര്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.
 

facebook twitter