വിദ്യാഭ്യാസവും മതവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല, സ്‌കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി

11:45 AM Jul 15, 2025 | AVANI MV

കണ്ണൂർ:സ്‌കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചർച്ച തീരുമാനം മാറ്റാനല്ല, കാര്യങ്ങൾ ബോധ്യപ്പെടുത്താനാണെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകളിലെ പാദപൂജയെയും ഗവർണറിനെയും മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. 

പാദപൂജയിൽ ഗവർണറുടെ ആഗ്രഹം മനസിലിരിക്കുകയെ ഉള്ളൂവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.ആർ എസ് എസ് സംരക്ഷണയിൽ പാദപൂജ നടത്തിയാൽ നിയമപരമായി സ്‌കൂളുകൾ നടത്തിക്കൊണ്ടുപോകാനാവില്ല. കുട്ടികളെക്കൊണ്ട് കാലു കഴുകിപ്പിക്കുന്നതിനെ ഗവർണർക്ക് എങ്ങനെ അനുകൂലിക്കാൻ സാധിക്കുന്നുവെന്ന് മന്ത്രി ചോദിച്ചു. സർവകലാശാലയിലെ ഭരണ സ്തംഭനത്തിന്റെ ഉത്തരവാദി ഗവർണറാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.

ആർ എസ് എസ് സംരക്ഷണയിൽ പാദപൂജ നടത്തിയാൽ നിയമപരമായി സ്‌കൂളുകൾ നടത്തിക്കൊണ്ടുപോകാനാവില്ല. കുട്ടികളെക്കൊണ്ട് 
കാലു കഴുകിപ്പിക്കുന്നതിനെ ഗവർണർക്ക് എങ്ങനെ അനുകൂലിക്കാൻ സാധിക്കുന്നുവെന്ന് മന്ത്രി ചോദിച്ചു. സർവകലാശാലയിലെ ഭരണ
സ്തംഭനത്തിന്റെ ഉത്തരവാദി ഗവർണറാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.