+

ജനാധിപത്യത്തിന്റെ വലിയ വേദിയാണ് വികസനസദസ്സ്: മന്ത്രി വീണാ ജോർജ്

ജനാധിപത്യത്തിന്റെ വലിയ വേദിയാണ് തദ്ദേശസ്ഥാപനങ്ങളുടെ വികസന സദസ്സുകളെന്ന് ആരോഗ്യം, വനിത, ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നാറാത്ത് പഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു മന്ത്രി.

കണ്ണൂർ: ജനാധിപത്യത്തിന്റെ വലിയ വേദിയാണ് തദ്ദേശസ്ഥാപനങ്ങളുടെ വികസന സദസ്സുകളെന്ന് ആരോഗ്യം, വനിത, ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നാറാത്ത് പഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്ത് ഈ കാലഘട്ടത്തിൽ ചെയ്തവ ഇനി ചെയ്യേണ്ടവ ജനങ്ങൾ വിശദമായി ചർച്ച ചെയ്യുന്നു എന്നതാണ് ജനാധിപത്യത്തിന്റെ അന്തസത്ത എന്നും മന്ത്രി പറഞ്ഞു.നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ കെ വി സുമേഷ് എം എൽ എ അദ്ധ്യക്ഷനായി. വികസന സദസ്സിനെ കുറിച്ച് ജില്ലാ റിസോഴ്‌സ് പേഴ്‌സൺ വി കെ പ്രകാശിനി വിഷയാവതരണം നടത്തി. സംസ്ഥാന സർക്കാറിന്റെ വികസന നേട്ടങ്ങൾ കോർത്തിണക്കിയ വീഡിയോ പ്രദർശിപ്പിച്ചു.

ഉത്പാദന, സേവന, വ്യവസായം, പശ്ചാത്തല മേഖലകളിൽ പഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങളുടെ നേർസാക്ഷ്യമായി വികസന സദസ്സ് മാറി. ആരോഗ്യ ഗ്രാമം ദാരിദ്യ ലഘൂകരണം എന്നീ വിഷയങ്ങളിൽ രണ്ട് ദേശീയ അവാർഡുകൾ, പുല്ലൂപ്പി ടൂറിസം, കുടുംബശ്രീ സി ഡി എസിനുള്ള ഐ എസ് ഒ അംഗീകാരം, മികച്ച യുവജന പ്രവർത്തകൻ, കട്ടാമ്പള്ളി കയാക്കിംഗ്, കേര ഗ്രാമം പദ്ധതി, എഫ് എച്ച് സി ബിൽഡിംഗ്, മംഗലപ്പള്ളി ചിറ നവീകരണം തുടങ്ങിയ വികസന നേട്ടങ്ങള  ജനങ്ങൾക്കു മുന്നിൽ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ അവതരിപ്പിച്ചു.

ലൈഫ് ഭവന പദ്ധതി, അതിദാരിദ്ര നിർമ്മാർജ്ജനം, മാലിന്യ സംസ്‌കരണം, മിനി കുടിവെള്ള പദ്ധതികൾ, പട്ടികജാതി വികസനം തുടങ്ങി പഞ്ചായത്തിന്റെ വികസന റിപ്പോർട്ട് സെക്രട്ടറി എ ജി അജിത്ത് കുമാർ അവതരിപ്പിച്ചു.നാറാത്ത് ഗ്രാമപഞ്ചായത്ത് വികസനം പുതിയ തലത്തിലേക്ക് ഉയർത്തുന്നതിനും സമഗ്രമായ മുന്നേറ്റം സാധ്യമാക്കുന്നതിനും പൊതുജനങ്ങൾ നിർദേശങ്ങളും ആശയങ്ങളും മുന്നോട്ടുവെച്ചു.
നാറാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ശ്യാമള, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി റഷീദ, എം നികേത്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കാണി ചന്ദ്രൻ, വി ഗിരിജ, കെ എൻ മുസ്തഫ, ആസൂത്രണ സമിതി വൈസ് ചെയർമാൻ പി പവിതൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
 

facebook twitter