+

അതിഥി തൊഴിലാളികൾ വാടകക്ക് താമസിക്കുന്ന വീട്ടിൽ കയറി മൊബൈൽ ഫോൺ മോഷണം ;പ്രതി അറസ്റ്റിൽ

ചൊവ്വ പുലർച്ചെ 4.30ഓടെ പാലസ് റോഡിലെ വാടക വീട്ടിലെത്തി ഫോൺ മോഷ്ടിച്ച് കടക്കുന്നതിനിടെയാണ് വാടക വീട്ടിലെ താമസക്കാരും നാട്ടുകാരും പ്രതിയെ പിടികൂടിയത്. തുടർന്ന് ചാലക്കുടി പോലീസിന് കൈമാറുകയും ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി ഷൊർണ്ണൂരിൽ ഹോട്ടൽ ജോലി നോക്കിയിരുന്ന പ്രതി രണ്ട് ദിവസം മുമ്പാണ് ചാലക്കുടിയിലെത്തിയത്.

തൃശൂർ: അതിഥി തൊഴിലാളികൾ വാടകക്ക് താമസിക്കുന്ന വീട്ടിൽ കയറി മൊബൈൽ ഫോൺ മോഷ്ടിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മൂർഷിദാബാദ് സ്വദേശി ആഷിക് (26) ആണ് പിടിയിലായത്. ചൊവ്വ പുലർച്ചെ 4.30ഓടെ പാലസ് റോഡിലെ വാടക വീട്ടിലെത്തി ഫോൺ മോഷ്ടിച്ച് കടക്കുന്നതിനിടെയാണ് വാടക വീട്ടിലെ താമസക്കാരും നാട്ടുകാരും പ്രതിയെ പിടികൂടിയത്. തുടർന്ന് ചാലക്കുടി പോലീസിന് കൈമാറുകയും ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി ഷൊർണ്ണൂരിൽ ഹോട്ടൽ ജോലി നോക്കിയിരുന്ന പ്രതി രണ്ട് ദിവസം മുമ്പാണ് ചാലക്കുടിയിലെത്തിയത്.

facebook twitter