തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി മനപ്പടി ചിരിയങ്കണ്ടത്ത് നിജോ (32)യെയാണ് എസ്.എച്ച്.ഒ. ജി. അജയകുമാർ അറസ്റ്റ് ചെയ്തത്.
ഇയാൾ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവു മാണെന്ന് പോലീസ് പറഞ്ഞു. പീഡനത്തിനിരയായ യുവതി പ്രസവിക്കുകയും ചെയ്തു. ഇതറിഞ്ഞ പ്രതി എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തെളിവെടുപ്പിനായി പ്രതിയെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.