അ​ഴി​മ​തി​ക്കാ​രെ ജ​യി​ലി​ല​ട​ക്കു​മെ​ന്നാ​ണ്​ മോ​ദി പ​റ​ഞ്ഞ​ത്, എ​ന്നാ​ൽ, ഇ​ന്ന്​ ആ ​നേ​താ​ക്ക​ളെ​ല്ലാം ബി.​ജെ.​പി മ​ന്ത്രി​സ​ഭ​യി​ലാ​ണ്​ കാ​ണു​ന്ന​ത് : രാജ്​ താക്കറെ

03:30 PM Jan 31, 2025 | Neha Nair

മും​ബൈ: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​ത്തി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച്​ മ​ഹാ​രാ​ഷ്ട്ര ന​വ നി​ർ​മാ​ൺ സേ​ന (എം.​എ​ൻ.​എ​സ്) അ​ധ്യ​ക്ഷ​ൻ രാ​ജ്​ താ​ക്ക​റെ​യും. ത​ന്റെ പാ​ർ​ട്ടി​ക്ക്​ കി​ട്ടി​യ വോ​ട്ടു​ക​ൾ കാ​ണാ​നി​ല്ലെ​ന്നു പ​റ​ഞ്ഞ രാ​ജ്, ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു സീ​റ്റ്​ മാ​ത്രം ല​ഭി​ച്ച അ​ജി​ത്​ പ​വാ​റി​ന്​ എ​ങ്ങ​നെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 40ലേ​റെ സീ​റ്റു​ക​ൾ ല​ഭി​ച്ചെ​ന്ന്​ ചോ​ദി​ച്ചു.

അ​ഴി​മ​തി​ക്കാ​രെ ജ​യി​ലി​ല​ട​ക്കു​മെ​ന്നാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യ​ട​ക്കം പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, ഇ​ന്ന്​ ആ ​നേ​താ​ക്ക​ളെ​ല്ലാം ബി.​ജെ.​പി മ​ന്ത്രി​സ​ഭ​യി​ലാ​ണ്​ കാ​ണു​ന്ന​ത്. ഒ​രി​ക്ക​ൽ അ​ഴി​മ​തി ആ​രോ​പി​ക്ക​പ്പെ​ട്ട​വ​രെ പി​ന്നീ​ട്​ മു​ഖ്യ​മ​ന്ത്രി​മാ​രും മ​ന്ത്രി​മാ​രു​മാ​ക്കി -രാ​ജ്​ പ​റ​ഞ്ഞു.