നാടൻ ലുക്കിൽ മോഹൻലാൽ; തുടരും പുതിയ പോസ്റ്റർ പുറത്ത്

07:15 PM Dec 18, 2024 | Kavya Ramachandran

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ  "തുടരും" എന്ന ചിത്രത്തിലെ പുതിയ പോസ്റ്ററെത്തി. വർഷങ്ങൾക്ക് ശേഷം മോഹന്‍ലാല്‍- ശോഭന ജോഡി മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും സിനിമക്ക് ഉണ്ട്.

സന്മനസ്സുള്ളവർക്ക് സമാധാനം, വരവേൽപ്പ് തുടങ്ങിയ സിനിമകളിൽ കണ്ട നാടൻ ലുക്കിൽ മോഹൻലാലിന്റെ കഥാപാത്രത്തെ കാണാം എന്ന് ഉറപ്പ് നൽകുന്നതാണ് പുതിയ പോസ്റ്റർ. മോഹൻലാൽ തന്നെയാണ് സമൂഹ്യ മാധ്യമങ്ങളിലൂടെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. കൂട്ടുകാര്‍ക്കൊപ്പം പത്രം വായിച്ചു ചിരിച്ചുനില്‍ക്കുന്നതാണ് പോസ്റ്ററിലുള്ളത്. ഷണ്‍മുഖം എന്ന് ടാക്‌സി ഡ്രൈവറുടെ വേഷമാണ് ചിത്രത്തിൽ മോഹന്‍ലാല്‍ കൈകാര്യം ചെയ്യുന്നത്.

ഓപ്പറേഷന്‍ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ ശ്രദ്ധ നേടിയ സിനിമകൾക്ക് ശേഷമാണ് തരുൺ മൂർത്തി മോഹൻലാലിനെ നായകനാക്കി തുടരും സംവിധാനം ചെയ്യുന്നത്.