ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹന്‍ലാല്‍ രാജിവെച്ചത് വലിയ ഞെട്ടലുണ്ടാക്കിയെന്ന് പുതിയ പ്രസിഡന്റ് ശ്വേതാ മേനോന്‍. അദ്ദേഹം ഒറ്റപ്പെട്ട് പോയതുകൊണ്ടാവാം രാജിവെച്ചത് എന്നാണ് ശ്വേത മേനോന്‍ പറയുന്നത്.
'ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്ന സമയം എല്ലാവരിലും ഞെട്ടലുണ്ടാക്കിയ സമയമായിരുന്നു. ലാലേട്ടന്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ അത് കൂടുതല്‍ ഞെട്ടലുണ്ടാക്കി. അത് അദ്ദേഹത്തെ സംബന്ധിച്ച് ഒരു വലിയ തീരുമാനമായിരുന്നിരിക്കണം. പ്രത്യക്ഷത്തിലല്ലെങ്കിലും അദ്ദേഹം ഒറ്റപ്പെട്ടുപോയതായി എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം എളുപ്പത്തില്‍ തോല്‍വി സമ്മതിക്കുന്ന ആളല്ല. ആ സമയത്ത് ഞാന്‍ ആ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇല്ലായിരുന്നെങ്കിലും, അങ്ങനെ സ്ഥാനമൊഴിയുന്നത് അദ്ദേഹത്തിന്റെ സ്വഭാവത്തിന് ചേര്‍ന്നതായി തോന്നിയില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഞാന്‍ ആറ് വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. ' ശ്വേത പറഞ്ഞു.
അതേസമയം മെമ്മറി കാര്‍ഡ് വിവാദത്തില്‍ അന്വേഷണത്തിന് കമ്മിറ്റിയെ നിയോഗിക്കുമെന്ന് ശ്വേതാ മേനോന്‍ പറഞ്ഞിരുന്നു. ആദ്യ എക്‌സിക്യൂട്ടീവ് യോഗത്തില്‍ അംഗങ്ങള്‍ക്കിടയിലെ പരാതികള്‍ ചര്‍ച്ചയായെന്നും പരാതികള്‍ പരിഹരിക്കാന്‍ സബ് കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും ശ്വേത മേനോന്‍ പറഞ്ഞു. എല്ലാവരുടെയും പ്രശ്‌നങ്ങള്‍ കേള്‍ക്കുമെന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കി.