+

വാളയാർ ടോൾ പ്ലാസയിൽ നിന്ന് കുഴൽപ്പണം പിടികൂടി

വാളയാർ ടോൾ പ്ലാസയിൽ നിന്ന് കുഴൽപ്പണം പിടികൂടി

പാലക്കാട്: വാളയാർ ടോൾ പ്ലാസയിൽ നിന്ന് 1.66 കോടി രൂപ കുഴൽപ്പണം പിടികൂടി. ആന്ധ്രപ്രദേശ് കസൂല സ്വദേശി പാർത്ഥസാരഥി (52) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം. വാളയാർ ടാസ്‌ക് ഫോഴ്‌സ് ഒറ്റപ്പാലം റേഞ്ചിലെ എക്സൈസ് ഇൻസ്‌പെക്ടർ എൻ. പ്രേമാനന്ദകുമാറും സംഘവും ചേർന്ന് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കുഴൽപ്പണം പിടികൂടിയത്.

അതേസമയം ഹൈദരാബാദിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസ്സിലാണ് ഇയാൾ പണവുമായി സഞ്ചരിച്ചിരുന്നത്. പിടികൂടിയ കുഴൽപ്പണം പാലക്കാട് ആദായനികുതി വകുപ്പിന് കൈമാറി. എക്സൈസ് ഉദ്യോഗസ്ഥരായ സി. പ്രേംകുമാർ, മുഹമ്മദ് ഫിറോസ്, ലൂക്കോസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

facebook twitter