+

നിത്യോപയോഗ സാധനങ്ങളുടെ വില നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി കേന്ദ്രം

നിത്യോപയോഗ സാധനങ്ങളുടെ വില നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി കേന്ദ്രം

ഡൽഹി : ജിഎസ്ടിയിലെ കുറവ് വിലയിൽ പ്രതിഫലിക്കും എന്നുറപ്പാക്കാൻ സർക്കാർ നടപടി ഊർജ്ജിതമാക്കി. നിത്യോപയോഗ സാധനങ്ങളുടെ വില നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സിമൻറ് വിലയും നിരീക്ഷിക്കും. എല്ലാ മാസവും റിപ്പോർട്ട് തയ്യാറാക്കാനാണ് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. വില പിന്നീട് കൂട്ടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു. 

നികുതി കുറച്ചത് മൂലമുള്ള വിലക്കുറവ് ജനങ്ങളിലേക്കെത്തണമെന്നാണ് കേന്ദ്ര സർക്കാർ ലക്ഷ്യം. ഇതിനായി ക്യാബിനറ്റ് സെക്രട്ടറി യോ​ഗം വിളിച്ചു. അതിന് ശേഷമാണ് ധനമന്ത്രാലയും പ്രിൻസിപ്പൽ സെക്രട്ടറിമാർക്ക് കത്ത് നൽകിയത്. നിത്യോപയോ​ഗ സാധനങ്ങളുടെ വില കുറയുന്നുണ്ടോ എന്ന് കർശനമായി നിരീക്ഷിക്കണമെന്നും കത്തിൽ പറയുന്നു. പാൽ, വെള്ള, പാൽക്കട്ടി, ചോക്ലേറ്റ്, കുപ്പിവെള്ളം തുടങ്ങി മിക്ക സാധനങ്ങളുടെയും വില കുറയുന്നുണ്ടോയെന്ന് നിരീക്ഷിക്കണമെന്നും പരിശോധിക്കണമെന്നും പറയുന്നു.

facebook twitter