+

മുംബൈയില്‍ മോണോറെയില്‍ പരീക്ഷണ ഓട്ടത്തില്‍ അപകടം; ട്രെയിന്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്

മുംബൈയിലെ വഡാല ഡിപ്പോയില്‍ പരീക്ഷണ ഓട്ടത്തിനിടെ മോണോറെയില്‍ ട്രെയിനിന്റെ കോച്ച്‌ പാളം തെറ്റി അപകടം. ട്രെയിന്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്നു ജീവനക്കാര്‍ക്ക് പരിക്ക്.മോണോറെയില്‍ കോച്ച്‌ പാളം തെറ്റി ബീമില്‍ ഇടിച്ചുകയറുകയായിരുന്നു.

മുംബൈ: മുംബൈയിലെ വഡാല ഡിപ്പോയില്‍ പരീക്ഷണ ഓട്ടത്തിനിടെ മോണോറെയില്‍ ട്രെയിനിന്റെ കോച്ച്‌ പാളം തെറ്റി അപകടം. ട്രെയിന്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്നു ജീവനക്കാര്‍ക്ക് പരിക്ക്.മോണോറെയില്‍ കോച്ച്‌ പാളം തെറ്റി ബീമില്‍ ഇടിച്ചുകയറുകയായിരുന്നു.

രണ്ടു ബീമുകള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന കോച്ചിന്റെ ഒരു വശം വായുവില്‍ തൂങ്ങിയ നിലയിലായിരുന്നു. അണ്ടര്‍ഗിയറുകള്‍, കപ്ലിങ്, ബോഗികള്‍, ചക്രങ്ങളുടെ കവറുകള്‍ തുടങ്ങിയ ഘടകങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

തുടര്‍ച്ചയായ അപകടങ്ങളും സാങ്കേതിക പ്രശ്‌നങ്ങളും കാരണം മോണോ റെയില്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം യാത്രക്കാര്‍ക്കായുള്ള സര്‍വീസ് പുനരാരംഭിക്കുന്നതിനു മുന്നോടിയായി പരീക്ഷണയോട്ടം നടത്തവേയാണ് അപകടമുണ്ടായത്.

facebook twitter