ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ട കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാകും

08:11 AM Apr 04, 2025 | Suchithra Sivadas

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ട കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാകും. തസ്ലിമയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നല്‍കിയ വരെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചെന്നാണ് സൂചന. ദുബായും ബംഗളൂരുവും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രണ്ട് മലയാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതില്‍ ഒരാള്‍ ലഹരി സുകളില്‍ മുന്‍പും അറസ്റ്റിലായിട്ടുണ്ട്. 

തസ്ലിമയ്ക്ക് കാര്‍ വാടകയ്ക്ക് എടുത്ത് നല്‍കിയത് മറ്റൊരു സ്ത്രീയാണ്. ഇവര്‍ക്ക് ലഹരി ഇടപാടുമായി ബന്ധമുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്. ആവശ്യമെങ്കില്‍ ഇവടെ പ്രതി ചേര്‍ക്കും. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം വിവരങ്ങള്‍ ശേഖരിച്ചു.

ഹൈബ്രിഡ് കഞ്ചാവ് വേട്ടയില്‍ കൂടുതല്‍ കണ്ണികള്‍ക്കായി അന്വേഷണം തുടങ്ങിയിരിക്കുകയാണ് എക്‌സൈസ് സംഘം. വര്‍ഷങ്ങളായി സിനിമ മേഖലയില്‍ സജീവമാണ് പിടിയിലായ തസ്ലിമ സുല്‍ത്താന. തിരക്കഥ വിവര്‍ത്തനമാണ് ഇവരുടെ ജോലി. തസ്ലിമയ്ക്ക് എട്ട് ഭാഷകളില്‍ പ്രവീണ്യമുണ്ട്. പ്രതികള്‍ രണ്ട് സിനിമാ താരങ്ങളുടെ പേരുകളാണ് വെളിപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എസ് വിനോദ് കുമാര്‍ ഇന്നലെ പറഞ്ഞിരുന്നു. പ്രതികളുമായി ഇവര്‍ക്കുള്ള ബന്ധത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആവശ്യമെങ്കില്‍ സിനിമ താരങ്ങളെ നോട്ടീസ് അയച്ച് വിളിപ്പിക്കുമെന്നും എക്‌സൈസ് അറിയിച്ചിരുന്നു. ഹൈടെക് ഇടപാടുകളാണ് ലഹരിക്കടത്തില്‍ പ്രതികള്‍ നടന്നതെന്നും എക്‌സൈസ് സംഘം പറയുന്നു. വാട്‌സ്ആപ്പ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴിയാണ് പ്രതികള്‍ ഇടപാട് നടത്തിയത്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ ഉടന്‍ ശേഖരിക്കും.