+

യുവതി ഒളിച്ചോടിയതിന് പിന്നാലെ രണ്ട് മക്കളെ കൊന്ന് അമ്മയും മുത്തശ്ശിയും ജീവനൊടുക്കി

തമിഴ്‌നാട് ദിണ്ടിഗലിലാണ് സംഭവം. ചെല്ലമ്മാൾ(65) , മകൾ കാളീശ്വരി (45), കൊച്ചുമക്കളായ ലതികശ്രീ (7), ദീപ്തി (5) എന്നിവരുടെ മൃതദേഹങ്ങളാണ് വീട്ടിൽ കണ്ടെത്തിയത്.

ദിണ്ടിഗൽ: യുവതി ഒളിച്ചോടിയതിന് പിന്നാലെ രണ്ട് മക്കളെ കൊന്ന് അമ്മയും മുത്തശ്ശിയും ജീവനൊടുക്കി. തമിഴ്‌നാട് ദിണ്ടിഗലിലാണ് സംഭവം. ചെല്ലമ്മാൾ(65) , മകൾ കാളീശ്വരി (45), കൊച്ചുമക്കളായ ലതികശ്രീ (7), ദീപ്തി (5) എന്നിവരുടെ മൃതദേഹങ്ങളാണ് വീട്ടിൽ കണ്ടെത്തിയത്.

കാളീശ്വരിയുടെ മകൾ പവിത്ര (25) കഴിഞ്ഞദിവസം മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയിരുന്നു. ഭർത്താവുമായി അകന്നു കഴിയുന്ന പവിത്രയുടെ പുതിയ ബന്ധത്തെ അമ്മയും മുത്തശിയും എതിർത്തിരുന്നു. ഇത് വകവെക്കാതെ പവിത്ര ഇറങ്ങിപ്പോയതോടെയാണ് കുട്ടികളെ കഴുത്തു ഞെരിച്ച് കൊന്നതിനു ശേഷം അമ്മയും മുത്തശിയും ജീവനൊടുക്കിയെന്നാണ് നിഗമനം

facebook twitter