മോട്ടോറോള എഡ്‍ജ് 70 സ്‌മാര്‍ട്ട്‌ഫോണ്‍ ആഗോള വിപണിയില്‍ ലോഞ്ച് ചെയ്‌തു. സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റ് നൽകുന്ന ഒരു സ്ലീക്ക് ഫോണാണിത്. 6.67 ഇഞ്ച് പോൾഡ് ഡിസ്‌പ്ലേയും 50 മെഗാപിക്‌സൽ സെൽഫി ക്യാമറയും ഇതിലുണ്ട്.
ബെയ്‌ജിംഗ്: മോട്ടോറോള തിരഞ്ഞെടുത്ത ആഗോള വിപണികളിൽ മോട്ടോറോള എഡ്‍ജ് 70 സ്‌മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റ് നൽകുന്ന ഒരു സ്ലീക്ക് ഫോണാണിത്. 6.67 ഇഞ്ച് പോൾഡ് ഡിസ്‌പ്ലേയും 50 മെഗാപിക്‌സൽ സെൽഫി ക്യാമറയും ഇതിലുണ്ട്. 68 വാട്‌സ് വയർഡ് ചാർജിംഗും 15 വാട്‌സ് വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന 4,800 എംഎഎച്ച് സിലിക്കൺ-കാർബൺ ബാറ്ററിയാണ് എഡ്ജ് 70-ന് കരുത്ത് പകരുന്നത്. മോട്ടോറോള എഡ്‌ജ് 70-ന്‍റെ സവിശേഷതകളെക്കുറിച്ച് വിശദമായി അറിയാം.
മോട്ടോറോള എഡ്‍ജ് 70 വില
മോട്ടോറോള എഡ്‍ജ് 70-ന് യുകെയിൽ ജിബിപി 700 (ഏകദേശം 80,000 രൂപ) ആണ് വില. യൂറോപ്പിലും മിഡിൽ ഈസ്റ്റിലും 799 യൂറോയ്‌ക്ക് (ഏകദേശം 81,000 രൂപ) ഫോണിന്‍റെ വിൽപ്പന ഉടൻ ആരംഭിക്കും. പാന്‍റോൺ ബ്രോൺസ് ഗ്രീൻ, പാന്‍റോൺ ലില്ലി പാഡ്, ഗാഡ്‌ജെറ്റ് ഗ്രേ കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാണ്.
മോട്ടോറോള എഡ്‍ജ് 70 സ്പെസിഫിക്കേഷനുകൾ
മോട്ടോറോള എഡ്‍ജ് 70-ൽ 6.67 ഇഞ്ച് pOLED സൂപ്പർ എച്ച്‌ഡി ഡിസ്‌പ്ലേ, 1220x2712 പിക്‌സൽ റെസല്യൂഷൻ, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 4,500 നിറ്റ്‍സ് പീക്ക് ബ്രൈറ്റ്‌നസ്, 446ppi പിക്‌സൽ ഡെൻസിറ്റി, 20:09 ആസ്പെക്റ്റ് റേഷ്യോ എന്നിവയുണ്ട്. സ്‌നാപ്ഡ്രാഗൺ 7th ജെന്‍ 4 ചിപ്‌സെറ്റാണ് ഈ സ്‍മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്, 12 ജിബി റാമും 512 ജിബി സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായി എഡ്‌ജ് 70 ആൻഡ്രോയ്‌ഡ് 16-ൽ പ്രവർത്തിക്കുന്നു. 2031 ജൂൺ വരെ കമ്പനി സുരക്ഷാ അപ്‌ഡേറ്റുകൾ നൽകും.
ക്യാമറ സജ്ജീകരണത്തെക്കുറിച്ച് പറയുകയാണെങ്കിൽ, മോട്ടോറോള എഡ്‍ജ് 70-ൽ f/1.8 അപ്പേർച്ചറും ഒഐഎസ് പിന്തുണയുമുള്ള 50-മെഗാപിക്‌സൽ പ്രൈമറി റിയർ ക്യാമറയും f/2.0 അപ്പേർച്ചറുള്ള 50-മെഗാപിക്‌സൽ അൾട്രാവൈഡ് ക്യാമറയുമുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50-മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5ജി, ബ്ലൂടൂത്ത്, ജിപിഎസ്, എ-ജിപിഎസ്, ഗ്ലോനാസ്, LTEPP, ഗലീലിയോ, എന്‍എഫ്‌സി, യുഎസ്‌ബി ടൈപ്പ്-സി പോർട്ട്, വൈ-ഫൈ 6ഇ എന്നിവ ഉൾപ്പെടുന്നു. ആക്‌സിലറോമീറ്റർ, ആംബിയന്‍റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി, സാര്‍ സെൻസറുകൾ എന്നിവ ഈ ഫോണിൽ ഉൾപ്പെടുന്നു.
സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫേസ് അൺലോക്കും ഫോണിലുണ്ട്. മോട്ടറോളയുടെ തിങ്ക്‌ഷീൽഡ് സുരക്ഷയും ഇതിലുണ്ട്. MIL-STD-810H ഡ്യൂറബിലിറ്റി സർട്ടിഫിക്കേഷനോടുകൂടിയ എയർക്രാഫ്റ്റ്-ഗ്രേഡ് അലുമിനിയം ബിൽഡാണ് ഇതിനുള്ളത്. പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി ഫോണിന് ഐപി68 + ഐപി69 റേറ്റിംഗും ഉണ്ട്. 68 വാട്‌സ് വയർഡ്, 15 വാട്‌സ് വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,800 എംഎഎച്ച് ബാറ്ററിയാണ് എഡ്ജ് 70-ന് കരുത്ത് പകരുന്നത്.