+

മോട്ടോറോള, മോട്ടോ ജി05 പുറത്തിറക്കുന്നു, സെഗ്‌മെൻ്റിലെ ബ്രൈറ്റസ്റ്റ് ഡിസ്‌പ്ലേ, വീഗൻ ലെതർ ഡിസൈൻ, ആൻഡ്രോയിഡ്™ 15, എന്നിവ വെറും 6,999 രൂപയ്ക്ക്

ഇന്ത്യയിലെ ഏറ്റവും മികച്ച # 5ജി സ്‌മാർട്ട്‌ഫോൺ ബ്രാൻഡായ മോട്ടറോള, പ്രീമിയം, സെഗ്‌മെൻ്റ്-ലീഡിംഗ് ഫീച്ചറുകൾ നിറഞ്ഞ ഒരു തകർപ്പൻ എൻട്രി ലെവൽ 5ജി സ്‌മാർട്ട്‌ഫോണായ മോട്ടോ ജി05 അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും മികച്ച # 5ജി സ്‌മാർട്ട്‌ഫോൺ ബ്രാൻഡായ മോട്ടറോള, പ്രീമിയം, സെഗ്‌മെൻ്റ്-ലീഡിംഗ് ഫീച്ചറുകൾ നിറഞ്ഞ ഒരു തകർപ്പൻ എൻട്രി ലെവൽ 5ജി സ്‌മാർട്ട്‌ഫോണായ മോട്ടോ ജി05 അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. മോട്ടോ ജി05, സെഗ്‌മെൻ്റിലെ ബ്രൈറ്റസ്റ്റ് 6.67" 1000നിറ്റ്സ് ഡിസ്‌പ്ലേയും പഞ്ച്-ഹോൾ ഡിസൈനും സുഗമമായ 90ഹേർട്സ്  റിഫ്രഷ് റേറ്റും പ്രദാനം ചെയ്യുന്നു, എല്ലാം സെഗ്‌മെൻ്റിലെ മികച്ച ഗൊറില്ല® ഗ്ലാസ് 3 പരിരക്ഷണത്താൽ സംരക്ഷിക്കപ്പെടുന്നു. കൂടാതെ, അതിശയകരമായ വിനോദ അനുഭവത്തിനായി 7x കൂടുതൽ ബാസുള്ള ഡോൾബി® അറ്റ്‌മോസും ഹൈ-റെസ് ഓഡിയോയും നൽകുന്ന സെഗ്‌മെൻ്റിലെ ഏക ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ ഇത് അവതരിപ്പിക്കുന്നു.

2 വർഷത്തെ ഉറപ്പുനൽകുണ്ണ സുരക്ഷാ അപ്‌ഡേറ്റുകളോടെ ആൻഡ്രോയിഡ്™ 15 ഔട്ട് ഓഫ് ബോക്‌സ് വാഗ്ദാനം ചെയ്യുന്ന ആ വിഭാഗത്തിലെ ഏക സ്‌മാർട്ട്‌ഫോണാണിത്. രണ്ട് പാൻ്റോൺ™ സാധുതയുള്ള നിറങ്ങളിൽ പ്രീമിയം വീഗൻ ലെതർ ഫിനിഷിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇത് സെഗ്‌മെൻ്റിലെ ഏറ്റവും മികച്ച 50എംപി ക്വാഡ് പിക്‌സൽ ക്യാമറ സംവിധാനത്തെ അവതരിപ്പിക്കുന്നു. മീഡിയടെക് ഹീലിയോ ജി81 എക്‌സ്ട്രീം പ്രോസസർ നൽകുന്നതും 5200എംഎച്ച് ബാറ്ററിയുടെ പിന്തുണയുള്ളതുമായ ഈ ഫോൺ 2 ദിവസത്തെ ഉപയോഗം വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഇത് 18വാട്ട് ടർബോപവർ™ ചാർജിംഗുമായി വരുന്നു.

ഏറ്റവും ഉയർന്ന 1000-നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സും 90ഹേർട്സ് റിഫ്രഷ് റേറ്റും ഉള്ള സെഗ്‌മെൻ്റിലെ ബ്രൈറ്റസ്റ്റ് 6.67 ഇഞ്ച് ഡിസ്‌പ്ലേയാണ് മോട്ടോ ജി05-ൽ ഉള്ളത്. സുഗമമായ, നോച്ച്-ലെസ് ലേഔട്ട് ഉപയോഗിച്ച് രൂപകൽപ്പന ചെയ്‌തിരിക്കുന്നതും കൂടുതൽ ഡ്യൂറബിളിറ്റിക്കായി ഗൊറില്ല® ഗ്ലാസ് 3 സംരക്ഷണമുള്ളതുമായ ഇത് ആഴത്തിലുള്ള വിനോദ അനുഭവം നൽകുന്നു. പ്രകാശമാനമായ ചുറ്റുപാടുകളിൽ പോലും മികച്ച ദൃശ്യങ്ങൾ ഉറപ്പാക്കുന്നു. അഡാപ്റ്റീവ് ഓട്ടോ മോഡ് ബാറ്ററി ലൈഫ് ഒപ്റ്റിമൈസ് ചെയ്ത് ഉള്ളടക്കത്തെ അടിസ്ഥാനമാക്കി റിഫ്രഷ് റേറ്റ് 90ഹേർട്സ്  മുതൽ 60ഹേർട്സ്  വരെ ക്രമീകരിക്കുന്നു. ഡോൾബി അറ്റ്മോസ്® നൽകുന്ന 7x ബാസ്സ് ബൂസ്റ്റ് സഹിതമുള്ള ഡ്യൂവൽ സ്റ്റീരിയോ സ്പീക്കറുകൾ ഉപയോഗിച്ച് മെച്ചപ്പെട്ട മൾട്ടിമീഡിയ അനുഭവം ആസ്വദിക്കൂ, കൂടാതെ അതിൻ്റെ വിഭാഗത്തിലെ സമാനതകളില്ലാത്ത ഓഡിയോ-വിഷ്വൽ അനുഭവത്തിനായി ഹൈ-റെസ് ഓഡിയോയും. ഇതിലെ വാട്ടർ ടച്ച് ടെക്നോളജി, നനഞ്ഞതോ വിയർക്കുന്നതോ ആയ കൈകൾ കണ്ടെത്തുമ്പോൾ, തടസ്സമില്ലാത്ത സ്പർശന അനുഭവത്തിനായി സെൻസിറ്റിവിറ്റി ക്രമീകരിക്കുന്നു.

പ്രീമിയം മെറ്റീരിയലുകൾ ഉപയോഗിച്ച് ചിന്തനീയമായി രൂപകല്പന ചെയ്ത, മോട്ടോ ജി05 ഈടുനിൽക്കുന്ന ഒന്നാണ്. വീഗൻ ലെതർ ഫിനിഷോടുകൂടിയ പാൻ്റോൺ™ സാധുതയുള്ള നിറങ്ങൾ ഒരു ആഡംബര ഫീൽ പ്രദാനം ചെയ്യുന്നു. ഫോറസ്റ്റ് ഗ്രീൻ, പ്ലം റെഡ് എന്നീ രണ്ട് ട്രെൻഡി നിറങ്ങളിൽ ഈ ഉപകരണം ലഭ്യമാണ്, ഇത് ഉപയോക്താക്കളെ അവരുടെ സ്റ്റൈൽ പ്രകടിപ്പിക്കാൻ അനുവദിക്കുന്നു. ഇത് മോടിയുള്ളത് മാത്രമല്ല, അധിക പരിരക്ഷയ്‌ക്കായി ഐപി52 റേറ്റിംഗും ഉള്ളതാണ്.

ഏറ്റവും പുതിയ ആൻഡ്രോയിഡ്™ 15 ഔട്ട് ഓഫ് ബോക്‌സ് ഫീച്ചർ ചെയ്യുന്ന അതിൻ്റെ സെഗ്‌മെൻ്റിലെ ഏക സ്‌മാർട്ട്‌ഫോണാണ് മോട്ടോ ജി05. ഇത് ഉപയോക്താക്കൾക്ക് ഏറ്റവും പുതിയ ആൻഡ്രോയിഡ് കണ്ടുപിടുത്തങ്ങൾ അനുഭവിക്കുന്നതിനുള്ള ഒരു പ്രത്യേക അവസരം നൽകുന്നു. ആൻഡ്രോയിഡ്™ 15-നൊപ്പം, ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട സ്വകാര്യത, ശക്തമായ സുരക്ഷ, ഫ്ലെക്സിബിൾ വ്യക്തിഗതമാക്കൽ ഓപ്ഷനുകളിൽ നിന്ന് ഇഷ്‌ടാനുസൃതമാക്കൽ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്നു. മുൻ തലമുറകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ആൻഡ്രോയിഡ്™ 15 മെച്ചപ്പെട്ട സ്വകാര്യതാ നിയന്ത്രണങ്ങൾ, വിപുലമായ സുരക്ഷാ ഫീച്ചറുകൾ, ഉപകരണം വ്യക്തിഗതമാക്കുന്നതിനുള്ള കൂടുതൽ വഴക്കം എന്നിവ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ആരോഗ്യം, സുരക്ഷ, ഡാറ്റ സംരക്ഷണം എന്നിവയ്‌ക്കായുള്ള പതിവ് അപ്‌ഡേറ്റുകൾക്കൊപ്പം, മോട്ടോ ജി05 നിങ്ങളുടെ ഉപകരണം സുരക്ഷിതവും നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യവുമാണെന്ന് ഉറപ്പാക്കുന്നു.

ഏത് ലൈറ്റിംഗ് അവസ്ഥയിലും അതിശയകരവും മനോഹരവുമായ ഫോട്ടോകൾ നൽകുന്ന, ക്വാഡ് പിക്‌സൽ സാങ്കേതികവിദ്യ നൽകുന്ന സെഗ്‌മെൻ്റിലെ ഏറ്റവും മികച്ച 50എംപി ക്യാമറ സംവിധാനം ഫീച്ചർ ചെയ്യുന്ന മോട്ടോ ജി05 അതിൻ്റെ അസാധാരണമായ ക്യാമറ കഴിവുകളാൽ വേറിട്ടുനിൽക്കുന്നു. വളരെ മങ്ങിയ പരിതസ്ഥിതികളിൽ, നൈറ്റ് വിഷൻ മോഡ് ഒന്നിലധികം എക്‌സ്‌പോഷറുകൾ സംയോജിപ്പിച്ച് കൃത്യമായ നിറങ്ങൾ പകർത്തിക്കൊണ്ട് വ്യക്തമായ ചിത്രങ്ങൾ എടുക്കുന്നു. ഫേസ് റീടച്ചുമായി ജോടിയാക്കിയ 8എംപി മുൻ ക്യാമറ, ഓരോ തവണയും മികച്ചതും മെച്ചപ്പെടുത്തിയതുമായ സെൽഫികൾ ഉറപ്പാക്കുന്നു. മോട്ടോ ജി05 പോർട്രെയിറ്റ് ഫോട്ടോഗ്രാഫിയിലും മികവ് പുലർത്തുന്നു, പ്രകൃതിദത്തമായ സ്കിൻ ടോണും വർദ്ധിപ്പിച്ച ഡെപ്‌ത്തും ഉള്ള മികച്ച, വിശദമായ പോർട്രെയ്റ്റുകൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ടൈം ലാപ്‌സ്, ലൈവ് ഫിൽട്ടർ, പനോരമ, ലെവലർ തുടങ്ങിയ ആവേശകരമായ ഫീച്ചറുകൾ നിങ്ങളുടെ ഫോട്ടോഗ്രാഫി അനുഭവം കൂടുതൽ ഉയർത്തുന്നു. ഗൂഗിൾ ഫോട്ടോ എഡിറ്റർ, മാജിക് അൺബ്ലർ, മാജിക് ഇറേസർ, മാജിക് എഡിറ്റർ തുടങ്ങിയ അധിക ടൂളുകൾ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് അനായാസമായി അതിശയകരവും പ്രൊഫഷണൽ നിലവാരമുള്ളതുമായ ഫോട്ടോകൾ സൃഷ്ടിക്കാൻ കഴിയും.

മീഡിയടെക് ഹീലിയോ ജി81 എക്‌സ്ട്രീം പ്രോസസർ നൽകുന്ന മോട്ടോ ജി05, ഒപ്റ്റിമൈസ് ചെയ്ത ബാറ്ററി ഉപയോഗത്തിലൂടെ സുഗമവും കാര്യക്ഷമവുമായ പ്രകടനം നൽകുന്നു. ഇൻ-ബിൽറ്റ് 4ജിബി എൽപിഡിഡിആർ4എക്‌സ് റാമും 64ജിബി യുഎഫ്എസ്2.2 സ്റ്റോറേജും ഇതിൻ്റെ സവിശേഷതയാണ്, റാം ബൂസ്റ്റ് സവിശേഷത മെച്ചപ്പെടുത്തിയ മൾട്ടിടാസ്കിംഗിനായി 12ജിബി വരെ റാം എക്സ്പാന്റ്  ചെയ്യാൻ അനുവദിക്കുന്നു. കൂടാതെ, ഒരു ഡെഡിക്കേറ്റഡ് മൈക്രോ എസ്‌ഡി കാർഡ് വഴി സ്റ്റോറേജ് 1ടിബി വരെ എക്സ്പാന്റ് ചെയ്യാൻ കഴിയും, കൂടാതെ അധിക വഴക്കത്തിനായി ഉപകരണത്തിൽ ട്രിപ്പിൾ സിം കാർഡ് സ്ലോട്ട് ചേർത്തിട്ടുണ്ട്.

മോട്ടറോള മൊബിലിറ്റി ഇന്ത്യ മാനേജിംഗ് ഡയറക്ടർ ശ്രീ ടി എം നരസിംഹൻ ഇങ്ങനെ പറഞ്ഞു, "മോട്ടോ ജി05, ഒരു മികച്ച എൻട്രി ലെവൽ സ്മാർട്ട്‌ഫോൺ അവതരിപ്പിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന്. ഒരു നൂതന ഡിസ്പ്ലേ, പ്രീമിയം ഡിസൈൻ, ശക്തമായ ക്യാമറ എന്നിവ ഉപയോഗിച്ച്, ഇത് അവിശ്വസനീയമായ വിലയിൽ സമാനതകളില്ലാത്ത അനുഭവം പ്രദാനം ചെയ്യുന്നു. മോട്ടോ ജി05 എൻട്രി ലെവൽ സ്മാർട്ട്‌ഫോണുകൾക്കായി ഒരു പുതിയ മാനദണ്ഡം സജ്ജമാക്കുന്നു. അത് സാങ്കേതികവിദ്യയെ ജനപ്രീയമാക്കാനുള്ള ഞങ്ങളുടെ കാഴ്ചപ്പാടുമായി തികച്ചും യോജിക്കുന്നു."

ഈ അവിശ്വസനീയമായ എല്ലാ സവിശേഷതകളും പവർ ചെയ്യുന്നത് ഒരു വലിയ 5200എംഎച്ച് ബാറ്ററിയാണ്, ഇത് മോട്ടോ ജി05 ഒറ്റ ചാർജിൽ രണ്ട് ദിവസം വരെ നീണ്ടുനിൽക്കുമെന്ന് ഉറപ്പാക്കുന്നു. റീചാർജ് ചെയ്യാനുള്ള സമയമാകുമ്പോൾ, ടർബോപവർ™ 18വാട്ട് ചാർജിംഗ് ഉപയോഗിച്ച് ഉപകരണം വേഗത്തിൽ ചാർജ് ചെയ്യപ്പെടുന്നു.

ഉൽപ്പന്നത്തെക്കുറിച്ച് കൂടുതലറിയാൻ, സന്ദർശിക്കുക:
മോട്ടറോള വെബ്സൈറ്റ്: -  https://www.motorola.in/smartphones-motorola-g05/p

Trending :
facebook twitter