+

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്ന എംപി മാർക്ക് നോട്ടീസ് നൽകും

ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുന്നതിന് സംസ്ഥാന നിയമസഭകളുടെ കാലാവധിയിൽ മാറ്റം വരുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ, കേന്ദ്രഭരണപ്രദേശ നിയമഭേദഗതി ബിൽ എന്നിവയാണ് നിയമമന്ത്രി അർജുൻ റാം മേഘ് വാൾ അവതരിപ്പിച്ചത്.

ന്യൂഡൽഹി : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്ന എംപി മാർക്ക് ബിജെപി നോട്ടീസ് നൽകും. 20 എം പി മാരാണ് ഇന്ന് സഭയിൽ ഹാജരാകാതിരുന്നത്.

ഇന്നലെ എല്ലാ എം പി മാർക്ക് ബിജെപി വിപ്പ് നൽകിയിരുന്നു.അതേസമയം ലോക്‌സഭയിൽ അവതരിപ്പിച്ച ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് ബിൽ ചർച്ചയ്ക്കായി സംയുക്തപാർലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിട്ടു. 269 പേർ ബിൽ അവതരിപ്പിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തതപ്പോൾ 198 പേർ എതിർത്തു.

ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുന്നതിന് സംസ്ഥാന നിയമസഭകളുടെ കാലാവധിയിൽ മാറ്റം വരുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ, കേന്ദ്രഭരണപ്രദേശ നിയമഭേദഗതി ബിൽ എന്നിവയാണ് നിയമമന്ത്രി അർജുൻ റാം മേഘ് വാൾ അവതരിപ്പിച്ചത്.

ബിൽ വിശദമായ ചർച്ചയ്ക്കായി ജെപിസിക്ക് അയക്കാൻ തയ്യാറാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഇക്കാര്യം നിർദേശിച്ചതെന്നും അമിത് ഷാ പറഞ്ഞു.

facebook twitter