കോഹ്ലി തന്നോട് മാസങ്ങളോളം പിണങ്ങിയിരുന്ന കാര്യം വെളിപ്പെടുത്തുകയാണ് മിസ്റ്റർ 360.യുട്യൂബ് ലൈവിനിടെ കോഹ്ലിയും അനുഷ്കയും രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാൻ കാത്തിരിക്കുന്നതായി ഡിവില്ലേഴ്സ് അബദ്ധത്തില്‍ വെളിപ്പെടുത്തിയിരുന്നു.
ഇതാണ് മാസങ്ങള്‍ നീണ്ട പിണക്കത്തിലേക്ക് നയിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ദക്ഷിണാഫ്രിക്കൻ താരം ഇത് പറഞ്ഞത്. അതുവരെ അഭ്യൂഹങ്ങള്‍ മാത്രമായിരുന്ന കാര്യമാണ് താരം സ്ഥിരീകരിക്കുന്നത്. കോഹ്ലിയും അനുഷ്കയും ഇത് രഹസ്യമായി വച്ചിരിക്കുകയായിരുന്നു. ഇതോടെയാണ് കോഹ്ലി മാസങ്ങളോളം തന്നോട് മിണ്ടാതിരുന്നതെന്ന് ഒരു അഭിമുഖത്തില്‍ ഡിവില്ലേഴ്സ് വെളിപ്പെടുത്തി.
ആറുമാസം മുൻപ് ബോർഡർ -ഗവാസ്കർ ട്രോഫിക്കിടെയാണ് കോഹ്ലി തന്നെ വീണ്ടും ബന്ധപ്പെടുന്നത്. അദ്ദേഹത്തിന്റെ കരിയറിന്റെ മോശം അവസ്ഥയിലൂടെ കടന്നുപോകുമ്ബോഴായിരുന്നു ഇത്. തനിക്ക് പറ്റിയ അബദ്ധവും ഡിവില്ലേഴ്സ് അഭിമുഖത്തില്‍ സമ്മതിച്ചു. കോഹ്ലി വീണ്ടും സംസാരിച്ചത് തനിക്ക് വളരെയേറെ ആശ്വാസമായെന്നും അദ്ദേഹം പറഞ്ഞു.