എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ മാറ്റമില്ല

10:25 AM Dec 22, 2024 | Neha Nair

കോഴിക്കോട്: സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോട് നേരിയ രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. പുതിയ മെഡിക്കൽ ബുള്ളറ്റിൻ 10 മണിക്ക് പുറത്തുവരും. വിദഗ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

ആശുപത്രിയിൽ പ്രവേശിപ്പിച്ച അവസ്ഥയിൽ നിന്ന് എം.ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നാണ് വിവരം. 16നു പുലർച്ചെയാണ് കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെ തുടർന്ന് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഭാര്യ കലാമണ്ഡലം സരസ്വതി, മകൾ അശ്വതി ശ്രീകാന്ത്, മരുമകൻ ശ്രീകാന്ത് എന്നിവരുൾപ്പെടെയുള്ള ബന്ധുക്കൾ ഒപ്പമുണ്ട്. ആരോ​ഗ്യ നില മെച്ചപ്പെട്ട് എംടി സുഖം പ്രാപിച്ച് തിരിച്ചു വരാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് കേരളം.