+

എം.ടി മനുഷ്യസ്നേഹിയായ എഴുത്തുകാരൻ : ഇ.പി ജയരാജൻ

മലയാള ഭാഷയ്ക്കും കേരളത്തിനും അമൂല്യ സംഭാവന നൽകിയ സാഹിത്യ രംഗത്തെ അതികായനായിരുന്നു എം ടി വാസുദേവൻ നായരെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ കണ്ണൂരിൽ പറഞ്ഞു. മലയാളത്തെ ലോകോത്തര രംഗത്തേക്ക് കൊണ്ടു വരാൻ അദ്ദേഹത്തിൻ്റെ രചനകൾ സഹായിച്ചു.

കണ്ണൂർ : മലയാള ഭാഷയ്ക്കും കേരളത്തിനും അമൂല്യ സംഭാവന നൽകിയ സാഹിത്യ രംഗത്തെ അതികായനായിരുന്നു എം ടി വാസുദേവൻ നായരെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ കണ്ണൂരിൽ പറഞ്ഞു. മലയാളത്തെ ലോകോത്തര രംഗത്തേക്ക് കൊണ്ടു വരാൻ അദ്ദേഹത്തിൻ്റെ രചനകൾ സഹായിച്ചു.

മലയാള സാഹിത്യത്തിൻ്റെ കുലപതി കൂടിയായ എം ടി യുടെ വേർപാട് വേദനാജനകമാണെന്നും ഇപി പറഞ്ഞു. അദ്ദേഹത്തിൻ്റെ രചനകൾ സിനിമാ മേഖലയേയും പരിപോഷിപ്പിച്ചു.

കൈവച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച മനുഷ്യസ്നേഹിയായിരുന്നു എം.ടി. അദ്ദേഹത്തിൻ്റെ വേർപാടിൽ അനുശോചിക്കുന്നതായും കുടുംബത്തിൻ്റെ ദുഖത്തിൽ പങ്കുചേരുന്നതായും ഇപി ജയരാജൻ പറഞ്ഞു.

facebook twitter