+

എംടിയുടെ വേര്‍പാട് മലയാള സാഹിത്യത്തിനും ഇന്ത്യന്‍ സാഹിത്യത്തിനും അഗാധമായ നഷ്ടം; ആരിഫ് മുഹമ്മദ് ഖാന്‍

മലയാള സാഹിത്യത്തിലെ ആധുനികതയ്ക്ക് എംടി നല്‍കിയ സംഭാവന അതുല്യമാണ്.

എംടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എം ടി വാസുദേവന്‍ നായരുടെ വേര്‍പാട് മലയാള സാഹിത്യത്തിനും ഇന്ത്യന്‍ സാഹിത്യത്തിനും അഗാധമായ നഷ്ടമാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍.

ആധുനികതയുടെ ഭാവുകത്വത്തിനു ചേര്‍ന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച എഴുത്തുകാരനായും ആ പ്രസ്ഥാനത്തിന്റെ വക്താക്കളായ എഴുത്തുകാരെ പ്രോത്സാഹിപ്പിച്ച പത്രാധിപരായും മലയാള സാഹിത്യത്തിലെ ആധുനികതയ്ക്ക് എംടി നല്‍കിയ സംഭാവന അതുല്യമാണ്.


കേരളീയ സമൂഹഘടനയില്‍ വന്ന മാറ്റത്തിന്റെ ഫലമായുള്ള മനുഷ്യജീവിതാനുഭവത്തെ ഇതിവൃത്തമാക്കിയ എംടി, സാഹിത്യത്തിലെയും ചലച്ചിത്രമേഖലയിലെയും ഏറ്റവും ജനപ്രിയനായ എഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം മലയാളിക്കും മലയാളത്തിനും മാത്രമല്ല, ഭാരതീയ സാഹിത്യത്തിനും തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു.

facebook twitter