കൊച്ചി: ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത ലൈംഗിക പീഡന കേസുകളിൽ നടൻമാരായ മുകേഷിനും ഇടവേള ബാബുവിനുമെതിരായ കുറ്റ പത്രം സമർപ്പിച്ചു. തൃശൂർ വടക്കാഞ്ചേരിയിൽ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് ബലാത്സഗം ചെയ്തുവെന്നതാണ് മുകേഷിനെതിരായ പരാതി. കേസിൽ വടക്കാഞ്ചേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വടക്കാഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എസ്ഐടിയാണ് അന്വേഷണം പൂർത്തിയാക്കിയത്.
അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് നടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ കൊച്ചി നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇടവേള ബാബുവിനെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇതിനോടപ്പം തന്നെ ഹെയർ സ്റ്റെലിസ്റ്റിന്റെ പരാതിയിൽ പൊൻകുന്നത്തും കൊച്ചി ഇൻഫോ പാർക്കിലും രജിസ്റ്റർ ചെയ്ത കേസുകളിലും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച എസ്ഐടി ഇതുവരെ 7 കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്.