ഗുണങ്ങൾ ഒത്തിരിയുണ്ട് മൾബറി പഴങ്ങൾക്ക്

03:10 PM Jun 08, 2025 | Kavya Ramachandran

മൾബറി പഴങ്ങൾ രോഗപ്രതിരോധശേഷിക്ക് ഉമികച്ചതാണ്‌. കലോറിയുടെ അളവ് വളരെ കുറവായതിനാൽ ഡയറ്റിൽ മൾബറി പഴങ്ങൾ ഉൾപ്പെടുത്തുന്നത് കൊഴുപ്പ് കുറയ്ക്കാനും വെള്ളത്തിന്റെ അളവ് കൂടുതൽ ആയതിനാൽ ശരീരഭാരം കൂടാതെയിരിക്കാനും സഹായിക്കും. 

ചീത്ത കോളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയ സംബന്ധമായ രോഗങ്ങൾ തടയാനും ദഹന പ്രകിയയ്ക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മൾബറി പഴങ്ങൾ മിതമായ അളവിൽ ദിവസവും കഴിക്കുന്നത് ഗുണകരമാണ്‌. മൾബറിയുടെ ഇലകളും പഴങ്ങളും കൂടാതെ ഇവയുടെ വേരുകളും ഔഷധഗുണങ്ങൾ നിറഞ്ഞതാണ്.

പതിവായി മിതമായ അളവിൽ മൾബറി പഴം കഴിക്കുന്നത് വയറിന് വളരെ നല്ലതാണ്. ഇത് ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്തുന്നു. മൾബറിയിലടങ്ങിയ ഭക്ഷ്യ നാരുകൾ (Dietary Fiber) ആണിതിനു പിന്നിൽ.

ഒരു തവണ മൾബറി കഴിക്കുമ്പോൾ തന്നെ ദിവസവും ആവശ്യമുള്ള ഭക്ഷ്യനാരുകളുടെ പത്തു ശതമാനം ലഭിക്കുന്നു. മലബന്ധം അകറ്റുന്നു. കൂടാതെ ഈ ഭക്ഷ്യ നാരുകൾ കൊളസ്ട്രോൾ നില നിയന്ത്രിക്കുകയും അങ്ങനെ ഹൃദയാരോഗ്യം ഏകുകയും ചെയ്യുന്നു.

മൾബറി പഴത്തിന്റെ പ്രധാന ഗുണങ്ങളിലൊന്ന് അരുണരക്താണുക്കളുടെ നിർമാണം വർധിപ്പിക്കാനുള്ള കഴിവാണ്. ഓരോ കോശങ്ങളിലേക്കും കലകളിലേക്കും ഓക്സിജനെ വഹിക്കുന്നതാണ് അരുണ രക്താണുക്കൾ (Red blood cells). ആയതിനാൽ ആരോഗ്യത്തിന് അവ വളരെ പ്രാധാനമാണ്. ഇത് എല്ലാ പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുകയും ഉപാപചയം വർധിപ്പിക്കുകയും ചെയ്യും.