+

മുംബൈ ഭീകരാക്രമണക്കേസ് : തഹാവൂർ റാണയുടെ കസ്റ്റഡി കാലാവധി 12 ദിവസത്തേക്ക് കൂടി നീട്ടി

മുംബൈ ഭീകരാക്രമണക്കേസ് : തഹാവൂർ റാണയുടെ കസ്റ്റഡി കാലാവധി 12 ദിവസത്തേക്ക് കൂടി നീട്ടി

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയുടെ കസ്റ്റഡി കാലാവധി നീട്ടി ഡൽഹി കോടതി. 12 ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. 18 ദിവസത്തെ എൻഐഎ കസ്റ്റഡി കാലാവധി അവസാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് കോടതിക്ക് മുൻപാകെ തഹാവൂർ റാണയെ ഹാജരാക്കിയത്. കനത്ത സുരക്ഷയിലാണ് തഹാവൂർ റാണയെ കോടതിയിലെത്തിച്ചത്. ഓരോ 24 മണിക്കൂർ കൂടുമ്പോഴും റാണയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും ഒന്നിടവിട്ട ദിവസങ്ങളിൽ അഭിഭാഷകനെ കാണാൻ അനുവദിക്കണമെന്നും എൻഐഎ ജഡ്ജി ചന്ദർ ജിത് സിങ് ഉത്തരവിട്ടു.

എൻഐഎ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകണം അഭിഭാഷകനുമായുള്ള റാണയുടെ കൂടിക്കാഴ്ചയെന്നും കോടതി ഉത്തരവിൽ പറയുന്നു. ഭീകരാക്രമണത്തിന് പിന്നിലെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി തഹാവൂർ റാണയെ ചോദ്യം ചെയ്തുവരികയാണ് എൻഐഎ. റാണ വെളിപ്പെടുത്തിയ വിവരങ്ങൾ അടിസ്ഥാനമാക്കി ഭീകരാക്രമണത്തിലെ മറ്റൊരു സൂത്രധാരനായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്‌തേക്കും. നിലവിൽ ഹെഡ്‌ലി അമേരിക്കയിലെ ജയിലിലാണുള്ളത്.

facebook twitter