+

മുണ്ടക്കൈ-ചൂരൽമല ഉരുൾ ബാധിതരുടെ ഡാറ്റ എൻറോൾമെൻ്റ് പുരോഗമിക്കുന്നു; രണ്ടാംദിനം 123 ഗുണഭോക്താക്കൾ വിവരങ്ങൾ കൈമാറി

മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തബാധിതർക്കായുള്ള തിരിച്ചറിയൽ കാർഡിന് ഡാറ്റ എൻറോൾമെൻ്റ് ക്യാംപ് വിജയകരമായി പുരോഗമിക്കുന്നു. പുനരധിവാസ ഗുണഭോക്ത്യ പട്ടികകളിലെ 123 ഗുണഭോക്താക്കളാണ് ഇന്നലെ (ജൂലൈ 12) വിവരങ്ങൾ കൈമാറിയത്. ഇതോടെ 212 പേർ തിരിച്ചറിയൽ കാർഡിന് ആവശ്യമായ വിവരങ്ങൾ കൈമാറി


വയനാട് :  മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തബാധിതർക്കായുള്ള തിരിച്ചറിയൽ കാർഡിന് ഡാറ്റ എൻറോൾമെൻ്റ് ക്യാംപ് വിജയകരമായി പുരോഗമിക്കുന്നു. പുനരധിവാസ ഗുണഭോക്ത്യ പട്ടികകളിലെ 123 ഗുണഭോക്താക്കളാണ് ഇന്നലെ (ജൂലൈ 12) വിവരങ്ങൾ കൈമാറിയത്. ഇതോടെ 212 പേർ തിരിച്ചറിയൽ കാർഡിന് ആവശ്യമായ വിവരങ്ങൾ കൈമാറി. 

സർക്കാർ നിബന്ധനകൾ പ്രകാരം ജില്ലാ ഭരണകൂടം അംഗീകരിച്ച് പുറത്തിറക്കിയ ഗുണഭോക്താക്കളുടെ ഫെയ്സ് ഒന്ന്, ഫേസ് രണ്ട് എ, ഫേസ് രണ്ട് ബി ലിസ്റ്റിൽ ഉൾപ്പെട്ടതും മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് സ്ഥിരതാമസമുള്ളവരും ദുരന്തം നേരിട്ട് ബാധിച്ച കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ തിരിച്ചറിയൽ കാർഡുകൾ നൽകുക.

facebook twitter