+

ആളുകള്‍ കുഴഞ്ഞുവീഴുമ്പോള്‍ അടുത്തുള്ളവര്‍ ഈ കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്, പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെ? ഏവരും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട നിര്‍ദ്ദേശങ്ങളുമായി മുരളി തുമ്മാരുകുടി

കുഴഞ്ഞുവീണുള്ള മരണത്തെക്കുറിച്ചു വാര്‍ത്തകള്‍ പതിവാകുമ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി.

കൊച്ചി: കുഴഞ്ഞുവീണുള്ള മരണത്തെക്കുറിച്ചു വാര്‍ത്തകള്‍ പതിവാകുമ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. പ്രാഥമിക ചികിത്സ നല്‍കുന്ന കാര്യത്തിലുള്ള വീഴ്ചയാണ് മരണത്തിന് കാരണമാകുന്നതെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. ചെയ്യാന്‍ പാടില്ലാത്തവ ചെയ്യുന്നതും അവശ്യം വേണ്ട ഉപകരണങ്ങള്‍ ഇല്ലാത്തതും വീഴ്ചയാണെന്നും മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടുന്നു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

കുഴഞ്ഞു വീഴുമ്പോള്‍...

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രണ്ടുപേര്‍ കുഴഞ്ഞു വീഴുന്ന വാര്‍ത്തയും വീഡിയോയും കണ്ടു. 

ഒന്നാമത്തേത് ഒരു ബസില്‍ യാത്ര ചെയ്യുന്ന സ്ത്രീ ആണ്.  പെട്ടെന്ന് കുഴഞ്ഞ് സൈഡിലേക്ക് തിരിയുന്നു. പെട്ടെന്ന് അടുത്തുള്ളവര്‍ ശ്രദ്ധിക്കുന്നു, തൊട്ടു മുന്നിലുള്ള സ്ത്രിയുടെ കയ്യില്‍ ഒരു കുപ്പിയില്‍ വെള്ളമുണ്ട് അത് കുടിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതാണ് വീഡിയോ. ആള്‍ പിന്നീട് മരിച്ചു എന്നതാണ് വാര്‍ത്ത.

രണ്ടാമത്തേത് ഒരാള്‍ ഡാന്‍സ് ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുന്നു. കൂടെ ഡാന്‍സ് ചെയ്യുന്നവര്‍ കുറച്ചു സെക്കന്‍ഡ് ശ്രദ്ധിക്കുന്നില്ല. പിന്നെ അദ്ദേഹത്തെ ചേര്‍ത്ത് എടുത്തുകൊണ്ടു പോകുന്നു. ഇതാണ് വീഡിയോ. ആ ആളും പിന്നീട് മരിച്ചു എന്നതാണ് വാര്‍ത്ത.

ഒരാള്‍ പെട്ടെന്ന് കുഴഞ്ഞു വീണാല്‍, അല്ലെങ്കില്‍ അപകടത്തില്‍ പെട്ടു കിടക്കുന്നതു കണ്ടാല്‍ സാധാരണക്കാര്‍ ചെയ്യുന്ന കാര്യങ്ങളുണ്ട്
എണീറ്റ് നിര്‍ത്താനോ ഇരുത്താനോ ശ്രമിക്കുക
വെള്ളം  മുഖത്ത് കളിക്കുക
വെള്ളം കുടിപ്പിക്കാന്‍ ശ്രമിക്കുക
നെഞ്ച് തടവിക്കൊടുക്കുക

ആത്മാര്‍ത്ഥത കൊണ്ടു ചെയ്യുന്നതാണെങ്കിലും തെറ്റായ കാര്യങ്ങളാണ്. ഒരാള്‍ കുഴഞ്ഞു വീണാല്‍ വെള്ളം കൊടുക്കുകയോ നെഞ്ചു തിരുമ്മി കൊടുക്കുകയോ അല്ല വേണ്ടത്. 'ബേസിക്ക് ലൈഫ് സപ്പോര്‍ട്ട്' എന്ന ഒരു പ്രോട്ടോക്കോള്‍ ഉണ്ട്. ഇത് കുട്ടികള്‍ ഉള്‍പ്പടെ എല്ലാവരേയും നിര്‍ബന്ധമായി പഠിപ്പിക്കേണ്ടതാണ്.

പ്രൊഫഷണല്‍ ഡ്രൈവര്‍മാര്‍, അദ്ധ്യാപകര്‍, ഫ്‌ലാറ്റുകളിലെ ഉള്‍പ്പെടെ സുരക്ഷാ ജീവനക്കാര്‍ ഇവരുടെ ഒക്കെ അടിസ്ഥാന സുരക്ഷാപരിശീലനത്തിന്റെ ഭാഗമാക്കണം.
Lifesaver എന്ന ആപ്പ് ഇത് പരിശീലിപ്പിക്കുന്നുണ്ട്. ലിങ്ക് ഒന്നാമത്തെ കമന്റില്‍ ഉണ്ട്.

ഒരു പടി കൂടി കടന്നതാണ് AED stands for automated external defibrillator. പെട്ടെന്ന് കുഴഞ്ഞു വീഴുന്നവര്‍ക്കുള്ള പ്രഥമ ശുശ്രൂഷ എളുപ്പമാക്കാനുള്ള ഉപകരണമാണ്. സ്വിറ്റ്‌സര്‍ലാന്‍ഡിലെ എല്ലാ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിലും ഇപ്പോള്‍ AED ഉപകരണങ്ങള്‍ നിര്‍ബസമാക്കിയിട്ടുണ്ട്. രണ്ടു ലക്ഷം രൂപയാണ് ആമസോണില്‍ വിലയായി കാണുന്നത്.
ജീവന്റെ വില വെച്ചു നോക്കുമ്പോള്‍ ഇതൊരു ആഡംബരമല്ല. നിങ്ങളുടെ ഓഫീസിലും വീട്ടിലും ഉള്ളവരെ BLS നിര്‍ബന്ധമായും പഠിപ്പിക്കണം. ഓഫീസില്‍ പണം പിരിവിട്ടാണെങ്കിലും AED വാങ്ങാന്‍ ശ്രമിക്കണം.
 Primary care

facebook twitter