+

കൂടുതല്‍ വിദ്യാഭ്യാസം നേടുന്ന ഇന്ത്യക്കാരില്‍ തൊഴിലില്ലായ്മ പത്തിരട്ടിയോളം, വെറുതെ പഠിച്ചാല്‍ പോര, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രൊഡക്ടിവിറ്റി കൂട്ടണമെന്ന് മുരളി തുമ്മാരുകുടി

ഉന്നത വിദ്യഭ്യാസം നേടുന്ന ഇന്ത്യക്കാരില്‍ തൊഴിലില്ലായ്മ കൂടുന്നെന്ന വാര്‍ത്തയോട് പ്രതികരിച്ച് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി.

കൊച്ചി: ഉന്നത വിദ്യഭ്യാസം നേടുന്ന ഇന്ത്യക്കാരില്‍ തൊഴിലില്ലായ്മ കൂടുന്നെന്ന വാര്‍ത്തയോട് പ്രതികരിച്ച് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. ഇന്ത്യയില്‍ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം നേടിയവരുടെ തൊഴിലില്ലായ്മ വിദ്യാഭ്യാസം ഇല്ലാത്തവരുടെ ഏതാണ്ട് പത്തിരട്ടിയോളമാണ്. നാട്ടില്‍ ഉള്ള തൊഴിലുകളില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രൊഡക്ടിവിറ്റി കൂട്ടുകയാണ് വേണ്ടതെന്നാണ് മുരളി തുമ്മാരുകുടിയുടെ നിര്‍ദ്ദേശം.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

പഠിച്ചു നേടുന്ന തൊഴിലില്ലായ്മ
ഇന്ത്യയില്‍ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം നേടിയവരുടെ തൊഴിലില്ലായ്മ വിദ്യാഭ്യാസം ഇല്ലാത്തവരുടെ ഏതാണ്ട് പത്തിരട്ടിയാണത്രെ.
പ്ലസ് റ്റു വരെ പഠിച്ചവരുടെ തൊഴിലില്ലായ്മ അഞ്ചിരട്ടിയും!
അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ റിപ്പോര്‍ട്ട് ആണ്.

കേരളത്തില്‍ മെഡിസിന്‍ ഒഴികെ മറ്റേതൊരു വിഷയത്തിലും ബിരുദത്തിനപ്പുറം പഠിക്കുന്നത് കേരളത്തിലെ തൊഴില്‍ കമ്പോളത്തില്‍ നിന്നും തങ്ങളെ ഒഴിവാക്കുനതിന് തുല്യമാണെന്ന് ഞാന്‍ മുന്‍പ് എഴുതിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസം നേടിയിട്ടും കേരളത്തില്‍ തൊഴില്‍ ചെയ്യണം എന്നാഗ്രഹിക്കുന്നവര്‍ ഒന്നുകില്‍ ലഭ്യമായ തൊഴില്‍ എടുക്കണം. അല്ലെങ്കില്‍ പുറത്ത് പോകണം. അതുമല്ലെങ്കില്‍ വെറുതെയിരിക്കണം.
അതുകൊണ്ടാണ് പ്ലസ് റ്റു മാത്രം വേണ്ട സര്‍ക്കാര്‍ ജോലിയില്‍ ബിരുദാനന്തര ബിരുദക്കാര്‍ ജോലി ചെയ്യുന്നത്
അല്ലെങ്കില്‍ സ്വിഗ്ഗിയോ ഉബറോ ഒക്കെ സര്‍വ്വീസ് ചെയ്യുന്നത്.
അടിമകളെപ്പോലെ പണിയെടുപ്പിക്കുന്ന മാര്‍ക്കറ്റിംഗ് രംഗത്ത് നില്‍ക്കുന്നത്

എല്ലാം underemployment ആണ്
ഇതേ സമയം കേരളത്തില്‍ ലഭ്യമായ നല്ല വേതനമുള്ള തൊഴിലിന് സമൂഹത്തില്‍ 'മാന്യത' ഇല്ല, വേണ്ട പരിശീലനങ്ങള്‍ ഇല്ല.
മരം വെട്ടുന്നതിത്
കരിമരുന്ന് പ്രയോഗത്തിന്
വീട് ക്ലീന്‍ ചെയ്യുന്നതിന്
കിണര്‍ വൃത്തിയാക്കുന്നതിന്
എങ്ങനെയാണ് നമ്മുടെ തൊഴില്‍ രംഗവും വിദ്യാഭ്യാസരംഗവും തമ്മില്‍ ബന്ധിപ്പിക്കുന്നത്?
ഡിഗ്രി കഴിഞ്ഞവരെ പ്ലംബിഗ് പഠിപ്പിക്കുന്നതോ ഡിഗ്രിയുടെ കൂടെ പ്ലംബിംഗ് പഠിപ്പിക്കുന്നതോ അല്ല പരിഹാരം.
നാട്ടില്‍ ഉള്ള തൊഴിലുകളില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രൊഡക്ടിവിറ്റി കൂട്ടുക. അത്തരം തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഒരു കോ ഓപ്പറേറ്റീവ് സൊസൈറ്റി പോലെ ഉണ്ടാക്കി 'തൊഴില്‍ അംഗീകാരം' ഉണ്ടാക്കുക. തൊഴിലിന് 'മാന്യതയും കൂലിയും' വര്‍ദ്ധിക്കുമ്പോള്‍ അനാവശ്യമായി 'ഉന്നത വിദ്യാഭ്യാസത്തിന്' പോകുന്നവര്‍ കുറയും

Digital transformation of the society is a must for Kerala 2.0

facebook twitter