മേഘാലയയില്‍ ഹണിമൂണിനിടെ കൊല്ലപ്പെട്ട രാജ രഘുവംശിയുടെ സ്വര്‍ണ്ണാഭരണങ്ങളും പേഴ്സും കാണാതായതായി എഫ്ഐആര്‍ റിപ്പോര്‍ട്ട്. രാജയുടെ സ്വര്‍ണ്ണ മാല, വിവാഹനിശ്ചയ മോതിരം, വിവാഹ മോതിരം, സ്വര്‍ണ്ണ ബ്രേസ്ലെറ്റ്, പണമടങ്ങിയ പെഴ്‌സ് എന്നിവയെല്ലാം കാണാതായതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് രാജ രഘുവംശിയുടെ ഭാര്യ സോനം ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ കീഴടങ്ങിയത്. മറ്റൊരു പുരുഷനുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നതായും ഭര്‍ത്താവിന്റെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നുമാണ് പുറത്തുവന്ന വിവരം. വാടക കൊലയാളികളുടെ സഹായത്തോടെയാണ് ഭാര്യ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.ഇവരെ ഷില്ലോങ്ങിലെ ജില്ലാ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.