തട്ടുകടയിലുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ ഫെബ്രുവരി 2ന് തട്ടുകടയിലുണ്ടായ സംഘര്‍ഷത്തില്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ശ്യാം പ്രസാദ് കൊല്ലപ്പെട്ട കേസിലാണ് ഏറ്റുമാനൂര്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
പെരുമ്പായിക്കാട് സ്വദേശി ജിബിന്‍ ജോര്‍ജാണ് പ്രതി. 64 സാക്ഷി മൊഴികളും നിരവധി ശാസ്ത്രീയ തെളിവുകളും അടക്കമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കാരിത്താസ് ജങ്ഷനിലെ ബാര്‍ ഹോട്ടലിന് സമീപത്തുവച്ചായിരുന്നു സംഭവം.
Trending :
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശ്യാം പ്രസാദ് ഭക്ഷണം കഴിക്കുന്നതിനായിട്ടാണ് തട്ടുകടയില്‍ കയറിയത്. ഇതിനിടെ തട്ടുകടയില്‍ സംഘര്‍ഷം ഉണ്ടായി. ഇതിന്റെ വീഡിയോ ശ്യാം പ്രസാദ് എടുക്കുന്നതിനിടെയാണ് മര്‍ദ്ദനമേറ്റത്. ചികിത്സയിലിരിക്കേ മരിക്കുകയായിരുന്നു.