മുതിര്‍ന്ന സിപിഐഎം നേതാവ് സമിനേനി രാമറാവുവിന്റെ കൊലപാതകത്തില്‍ ശക്തമായി അപലപിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ. കര്‍ഷക നേതാവിന്റെ മരണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ഗുണ്ടകളാണെന്നും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.
'തെലങ്കാനയിലെ മുതിര്‍ന്ന സിപിഐഎം നേതാവ് സമിനേനി രാമറാവുവിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. പട്ടര്‍ലപ്പാട് ഗ്രാമത്തിലെ സ്വവസതിയില്‍ വെച്ചാണ് ഇന്ന് പുലര്‍ച്ചെ കോണ്‍ഗ്രസ് ഗുണ്ടകള്‍ രാമറാവുവിനെ കുത്തി കൊന്നത്. അക്രമികളെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. രാമറാവുവിന്റെ വിയോഗത്തില്‍ സഖാക്കളുടെയും കുടുംബാംഗങ്ങളുടെയും വിയോഗത്തില്‍ പങ്കുചേരുന്നു', പൊളിറ്റ് ബ്യൂറോ പ്രസ്താവനയിലൂടെ അറിയിച്ചു.
Trending :